അമ്മയും മകളുമായി ശബാനയും ഊര്‍മിളയും
അമ്മയും മകളുമായി ശബാനയും ഊര്‍മിളയും
20 വര്‍ഷങ്ങള്‍ക്ക് ശേഷം ശബാന ആസ്മിയും ഊര്‍മിളയും അമ്മയും മകളുമായി അഭിനയിക്കുന്നു. കുട്ടിയായിരിക്കെ ശേഖര്‍ കപൂറിന്റെ ചിത്രത്തില്‍ ശബാനയുടെ മകളായി അഭിനയിച്ച ഊര്‍മിള പ്രായപൂര്‍ത്തിയായ ശേഷം ആദ്യമായാണ് ശബാനയോടൊത്ത് അഭിനയിക്കുന്നത്.
വാലിദ് മുഹമ്മദിന്റെ തഹ്സീബിലാണ് ഇരുവരും അഭിനയിക്കുന്നത്. സ്വീഡീഷ് സംവിധായകന്‍ ഇന്‍ഗ്മര്‍ ബര്‍ഗ്മാന്റെ ഓട്ടം സൊണാറ്റയുടെ പ്രമേയമാണ് വാലിദ് മുഹമ്മദ് പുതിയ ചിത്രത്തില്‍ സ്വീകരിച്ചിരിക്കുന്നത്. വാല്ദ് മുഹമ്മദിന്റെ മനശാസ്ത്രജ്ഞനായ ഒരു സുഹൃത്തിന്റെ കേസ് ഡയറിയെ ആസ്പദമാക്കിയാണ് ചിത്രമൊരുക്കുന്നത്.
ശേഖര്‍ കപൂറിന്റെ ആദ്യചിത്രമായ മാസൂമിലൂടെയാണ് ഊര്‍മിള സിനിമാരംഗത്തെത്തുന്നത്. 20 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഷബാനയുടെ മകളായി അഭിനയിക്കുന്നത് ഒരു അപൂര്‍വ അനുഭവമാണെന്ന് ഊര്‍മിള പറയുന്നു. കുട്ടിയായിരിക്കെ ഭാവന എന്ന ചിത്രത്തിലും ഊര്‍മിള ഷബാനയോടൊപ്പം അഭിനയിച്ചിരുന്നു.


Click it and Unblock the Notifications