മധു ഹിന്ദി ചിത്രത്തില്‍
മധു ഹിന്ദി ചിത്രത്തില്‍
മധു ഹിന്ദി ചിത്രത്തില്‍ ഒരു വ്യത്യസ്ത കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സായ്പരഞ്ച്പെയുടെ ചക്കാചക്കില്‍ എന്ന ഹിന്ദി ചിത്രത്തിലാണ് മധു അഭിനയിക്കുന്നത്.
കുട്ടികള്‍ക്ക് വേണ്ടിയുള്ള ചിത്രമാണിത്. ദുരൂഹത നിറഞ്ഞ ഒരു കഥാപാത്രത്തെയാണ് മധു ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.
മധുവിന്റെ രണ്ടാമത്തെ ഹിന്ദി ചിത്രമാണിത്. കെ. എ. അബാസിന്റെ സാഥ് ഹിന്ദുസ്ഥാനിയില്‍ അമിതാഭ് ബച്ചനോടൊപ്പം മധു അഭിനയിച്ചിരുന്നു. സപ്തതി പിന്നിട്ട മധു നീണ്ട ഇടവേളയ്ക്ക് ശേഷമാണ് വീണ്ടും ഹിന്ദിയിലെത്തുന്നത്.
നാഷണല്‍ സ്കൂള്‍ ഒഫ് ഡ്രാമയില്‍ ഒന്നിച്ച് പഠിച്ചവരാണ് മധുവും സായ്പരഞ്ച്പെയും. ആ കാലത്തെ ബന്ധമാണ് മധുവിനെ തന്റെ പുതിയ ചിത്രത്തിലേക്ക് വിളിയ്ക്കാന്‍ സായ്പരഞ്ച്പെയെ പ്രേരിപ്പിച്ചത്.


Click it and Unblock the Notifications