ബിപാഷ പാക് ചിത്രത്തില്‍
ബിപാഷ പാക് ചിത്രത്തില്‍
ബോളിവുഡിലെ ഗ്ലാമര്‍ റാണി ബിപാഷ ബസു പാകിസ്ഥാന്‍ ചിത്രത്തില്‍ അഭിനയിക്കുന്നു. പാകിസ്ഥാനിലെ നടനും സംവിധായകനുമായ ജാവേദ് ഷെയ്ഖ് ഒരുക്കുന്ന പുതിയ ചിത്രത്തിലാണ് ബോളിവുഡ് സുന്ദരി നായികയാവുന്നത്.
ഖുലെയ് ആസ്മാന്‍ കെ നീച്ചേ എന്നാണ് ചിത്രത്തിന്റെ പേര്. നേരത്തെ കരീനാ കപൂറിനെയായിരുന്നു ഈ ചിത്രത്തില്‍ അഭിനയിക്കാന്‍ ക്ഷണിച്ചിരുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങാന്‍ വൈകിയതോടെ കരീന ഈ ചിത്രത്തില്‍ നിന്ന് പിന്‍മാറി. തുടര്‍ന്നാണ് ബിപാഷക്ക് നറുക്ക് വീണത്.
പാകിസ്ഥാനിലെ നടിമാര്‍ ഗ്ലാമര്‍ പ്രദര്‍ശനത്തിന്റെ അകമ്പടിയോടെ ബോളിവുഡിലെ ലോ ബജറ്റ് ചിത്രങ്ങളില്‍ അഭിനയിക്കാനെത്തുമ്പോഴാണ് ഇന്ത്യന്‍ സിനിമാരംഗത്തെ മുന്‍നിരനടി പാക് ചിത്രത്തില്‍ നായികയാവാന്‍ ഒരുങ്ങുന്നത്. പാകിസ്ഥാന്‍ താരങ്ങളായ ഹുമയൂണ്‍ സെയ്ദ്, സലിം ഷെയ്ഖ്, സാനാ എന്നിവരും ഈ ചിത്രത്തില്‍ വേഷമിടുന്നുണ്ട്.
ചിത്രത്തിലെ നായികക്ക് പുറമെ ഗായകരും ഇന്ത്യക്കാരാണ്. സോനു നിഗം, കുമാര്‍സാനു, ഉദിത് നാരായണ്‍, അല്‍കാ യാിക്, സാധനാ സര്‍ഗം എന്നീ ഇന്ത്യന്‍ ഗായകരാണ് ചിത്രത്തിലെ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്.


Click it and Unblock the Notifications