മണിരത്നത്തിന്റെ ചിത്രത്തില്‍ അമീര്‍ഖാന്‍
മണിരത്നത്തിന്റെ ചിത്രത്തില്‍ അമീര്‍ഖാന്‍
മണിരത്നം സംവിധാനം ചെയ്യുന്ന പുതിയ ഹിന്ദി ചിത്രത്തില്‍ അമീര്‍ഖാന്‍ നായകനാകുന്നു. ആദ്യമായാണ് മണിരത്നവും അമീര്‍ഖാനും ഒന്നിക്കുന്നത്.
ദില്‍സേ, യുവ എന്നീ ചിത്രങ്ങള്‍ക്കു ശേഷം മണിരത്നം ഹിന്ദിയില്‍ സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണിത്. തമാശ നിറഞ്ഞ രംഗങ്ങളുമായി മണിരത്നം ഒരുക്കുന്ന ഈ ചിത്രത്തിനു പേരിട്ടിട്ടില്ല. മണിരത്നം തന്നെയാണ് ചിത്രത്തിന് തിരക്കഥ രചിക്കുന്നത്.
പ്രതീക്ഷിച്ച വിജയം നേടാനാവാതെ പോയ മംഗല്‍ പാണ്ഡെയ്ക്കു ശേഷം അമീര്‍ഖാന്‍ അഭിനയിക്കുന്ന ചിത്രമായിരിക്കും ഇത്. മംഗല്‍ പാണ്ഡെയുടെ നിര്‍മാതാവ് ബോബി ബേഡിയാണ് ഈ ചിത്രവും നിര്‍മിക്കുന്നത്. ചിത്രത്തിലെ നായികയെ തീരുമാനിച്ചിട്ടില്ല.
അടുത്ത വര്‍ഷം ഏപ്രിലോടെ ചിത്രം പ്രദര്‍ശനത്തിനെത്തിക്കും. ഈ ചിത്രത്തിന് 10 കോടി രൂപയാണ് അമീര്‍ഖാന്‍ പ്രതിഫലം പറ്റുന്നതെന്നാണ് അറിയുന്നത്. മംഗല്‍ പാണ്ഡെയില്‍ അഭിനയിച്ചതിന് ഏഴ് കോടി രൂപയാണ് അമീര്‍ഖാന്‍ പ്രതിഫലം പറ്റിയത്.


Click it and Unblock the Notifications