ഹൃത്വിക്കിനെ രക്ഷിച്ചത് മനീഷ
ഹൃത്വിക്കിനെ രക്ഷിച്ചത് മനീഷ
മനീഷ കൊയ്രാള ഇല്ലായിരുന്നെങ്കില്‍ ഹൃത്വിക്കിനോടുള്ള നേപ്പാളികളുടെ രോഷം അടങ്ങുമായിരുന്നില്ല. സ്റാര്‍ ടിവിയില്‍ നേപ്പാളിനെയും നേപ്പാളികളെയും കുറിച്ച് അപകീര്‍ത്തികരമായി സംസാരിച്ചിട്ടില്ലെന്ന് ഹൃത്വിക് വിശദീകരണം നല്‍കിയത് മനീഷ വഴിയായിരുന്നു.
ഹൃത്വിക്കിന്റെ പരാമര്‍ശം നേപ്പാളില്‍ വിവാദമായ ഉടനെ തന്നെ കാര്യങ്ങള്‍ വിശദീകരിച്ചുകൊണ്ട് പ്രസ്താവനയിറക്കാന്‍ ഹൃത്വിക്കിനെ പ്രേരിപ്പിച്ചത് മനീഷയാണ്. നേപ്പാളിലെ പ്രശസ്തമായ കൊയ്രാള കുടുംബത്തിലെ അംഗമായ മനീഷയാണ് ഹൃത്വിക്കിന്റെ വിശദീകരണക്കുറിപ്പ് നേപ്പാളിലെ മാധ്യമങ്ങള്‍ക്ക് സമയത്തെത്തിച്ചതും. മനീഷയില്ലായിരുന്നെങ്കില്‍ ഡിസംബര്‍ 27 ബുധനാഴ്ച തന്നെ ഹൃത്വിക്കിന്റെ വിശദീകരണം നേപ്പാള്‍ അറിയുമായിരുന്നില്ലെന്ന് നേപ്പാള്‍ അധികൃതര്‍ സമ്മതിക്കുന്നു.
നവവധു സൂസന്നയുമൊത്ത് ആസ്ത്രേലിയയില്‍ മധുവിധു ആഘോഷിക്കുകയായിരുന്ന ഹൃത്വിക്കുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയ മനീഷ വിശദീകരണക്കുറിപ്പ് വാങ്ങി ദിനപത്രങ്ങള്‍ക്കും ടിവി ചാനലുകള്‍ക്കും നല്‍കുകയായിരുന്നു. കാര്യങ്ങള്‍ വിശദീകരിച്ചുകൊണ്ട് നേപ്പാളി ടിവിയില്‍ ഹൃത്വിക്കിന്റെ ഒരു ടെലിഫോണ്‍ അഭിമുഖത്തിനും മുന്‍കൈയെടുത്തത് മനീഷയാണ്. വാര്‍ത്താസമയത്ത് തന്നെ അഭിമുഖം സംപ്രേഷണം ചെയ്യിക്കാന്‍ മനീഷയ്ക്ക് കഴിഞ്ഞു. ഹൃത്വിക്കിന്റെ വിശദീകരണം എന്തായാലും അക്രമം കുറയാന്‍ സഹായിച്ചിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്.
ആസ്ത്രേലിയയിലിരുന്ന് ഹൃത്വിക് ഇപ്പോള്‍ ആലോചിക്കുന്നുണ്ടാവും- മനീഷ ഇല്ലായിരുന്നെങ്കില്‍.........?


Click it and Unblock the Notifications