»   » സഞ്ജയ് ഗാന്ധിയുടെ ജീവിതം സിനിമയാകുന്നു

സഞ്ജയ് ഗാന്ധിയുടെ ജീവിതം സിനിമയാകുന്നു

Posted By:
Subscribe to Filmibeat Malayalam
Sanjay Gandhi
ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന ഇന്ദിരാ ഗാന്ധിയുടെ ഇളയമകന്‍ സഞ്ജയ് ഗാന്ധിയുടെ ജീവിതം സിനിമയാകുന്നു. ലാഹോര്‍ എന്ന സിനിമയിലൂടെ പ്രശസ്തനായ സംവിധായകന്‍ സഞ്ജയ് പുരണ്‍ സിങ് ചൗഹാനാണ് സഞ്ജയ് ഗാന്ധിയുടെ ജീവിതം വെള്ളിത്തിരയിലെത്തിക്കുന്നത്.

സഞ്ജയ് ഗാന്ധിയുടെ ആശയങ്ങള്‍ തന്നെ വളരെയധികം സ്വാധീനിച്ചിട്ടുണ്ടന്നു ചൗഹാന്‍ പറഞ്ഞു. വളരെയധികം വിവാദങ്ങള്‍ നിറഞ്ഞതാണ് സഞ്ജയ് ഗാന്ധിയുടെ ജീവിതം. എന്നാല്‍ വിവാദങ്ങളിലൂടെയുള്ള ഒരു യാത്രയല്ല താന്‍ ഉദ്ദേശിക്കുന്നതെന്ന് ചൗഹാന്‍ അറിയിച്ചു.

മറിച്ച് അദ്ദേഹം പിന്‍തുടര്‍ന്ന ആശയങ്ങളായിരിക്കും സിനിമയില്‍ പ്രതിഫലിക്കുക. സയന്‍സ് ഫിക്ഷന്‍ ''അനാഹത്ത്'' പൂര്‍ത്തിയാവുന്ന ഉടന്‍ സഞ്ജയ് ഗാന്ധി സിനിമയുടെ പണിപ്പുരയില്‍ പ്രവേശിക്കുമെന്ന് ചൗഹാന്‍ വ്യക്തമാക്കി. സിനിമയ്ക്ക് ഇതു വരെ പേരിട്ടിട്ടില്ല.

English summary
The life of late Sanjay Gandhi, a controversial figure in the Indian politics, is being made into a film.
 Director Sanjay Puran Singh Chauhan of Lahore fame, is all set to make the film based on the life of ex Prime Minister Indira Gandhi's younger son.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam