അഭിഷേക് ആക്ഷനില്‍ നിന്ന് കോമഡിയിലേക്ക്

ദോസ്താനയുടെ രണ്ടാം ഭാഗത്തില്‍ അഭിനയിക്കാന്‍ താത്പര്യമില്ലായിരുന്നുവെന്നും ബച്ചന്‍ വെളിപ്പെടുത്തുന്നു. എന്നാല്‍ തരുണ്‍ മന്‍സുഖാനിയുടെ തിരക്കഥ വായിച്ചപ്പോള്‍ അഭിപ്രായം മാറി. ആദ്യഭാഗത്തേക്കാള്‍ രസകരമായാണ് ദോസ്താന രണ്ടിന്റെ കഥ മുന്നോട്ടുപോകുന്നത്. അതിനാലാണ് ഈ പ്രൊജക്ടിന് സമ്മതം മൂളിയത്.
ആക്ഷനും കോമഡിയും സമാസമം ചേരുന്ന ധൂമിന്റെ മൂന്നാം ഭാഗത്തില്‍ ഉദയ് ചോപ്ര തന്നെയായിരിക്കും അഭിഷേകിനൊപ്പം ഉണ്ടാവുക. തങ്ങള്‍ രണ്ടു പേരുടെയും കഥാപാത്രങ്ങള്‍ തന്നെയാണ് ധൂം സിനിമകളുടെ നട്ടെല്ലെന്നും സൂപ്പര്‍താരം വ്യക്തമാക്കി.
രാവണനു ശേഷം ഗെയിം എന്ന ആക്ഷന്‍ ചിത്രത്തിലെ ഷൂട്ടിങ് തീര്‍ക്കുന്നതിന്റെ തിരക്കിലാണ് അഭിഷേക്. തുടര്‍ച്ചയായി ആക്ഷന്‍ സിനിമകളില്‍ അഭിനയിക്കുന്നത് ദോഷം ചെയ്യുമെന്ന തിരിച്ചറിവിലാണ് ജൂനിയര്‍ ബച്ചന്‍ കോമഡി റോളുകളെ സ്വീകരിയ്ക്കുന്നത്.


Click it and Unblock the Notifications











