»   » ഷാരൂഖിനൊപ്പം നൃത്തം ചെയ്യാന്‍ ഐശ്വര്യ വിസമ്മതിച്ചു

ഷാരൂഖിനൊപ്പം നൃത്തം ചെയ്യാന്‍ ഐശ്വര്യ വിസമ്മതിച്ചു

Posted By:
Subscribe to Filmibeat Malayalam
Sharukh and Aishwarya
ബോളിവുഡിന്റെ കിങ് ഖാനൊപ്പം ഒന്ന് ചുവടുയ്ക്കാനും അഭിനയിക്കാനും ആഗ്രഹിക്കാത്തവരില്ല. ഷാരൂഖും വ്യത്യസ്തനല്ല കഴിവുറ്റ താരങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിക്കുകയെന്നത് ഈ നടന്റെയും വലിയ ആഗ്രഹമാണ്. കഴിഞ്ഞ ദിവസം ഇക്കാര്യം ഷാരൂഖ് വ്യക്തമാക്കകുയും ചെയ്തു.

ഒരു അവാര്‍ഡ് പരിപാടിക്കിടയില്‍ നടി ഐശ്വര്യ റായിയ്‌ക്കൊപ്പം നൃത്തം ചെയ്യണമെന്നായിരുന്നു ഷാരൂഖിന്റെ ആഗ്രഹം. ഇക്കാര്യം ഷാരൂഖ് സംഘാടകരെ അറിയിക്കുകയും ചെയ്തു.

എന്നാല്‍ സംഘാടകര്‍ ഇത് ഐശ്വര്യയുടെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ കിട്ടിയ മറുപടി എല്ലാവരെയും അമ്പരപ്പിച്ചു. ഷാരൂഖിനൊപ്പം ചുവടുവയ്ക്കാന്‍ തയ്യാറല്ലെന്നായിരുന്നു ഐശ്വര്യയുടെ മറുപടി. കാരണമായി പറഞ്ഞതും വിശ്വസിക്കാനാവാത്ത ഒരു കാര്യവും.

ഐശ്വര്യയുടെ ഹിറ്റ് നമ്പറായ ഖജ്‌രാരെ എന്ന ഗാനത്തിനാണ് ഷാരൂഖ് ആഷിനൊപ്പം ചുവടുവയ്ക്കാന്‍ ആഗ്രഹിച്ചത്. 2005 ല്‍ ഇറങ്ങിയ ബൗണ്ടി ഔര്‍ ബബഌ എന്ന ചിത്രത്തിലേതാണ് ഈ ഗാനം.

ഈ ഗാനം തന്നെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണെന്നും ഗാനരംഗത്ത് തന്നോടൊപ്പം അഭിനയിച്ചിരിക്കുന്നത് ഭര്‍ത്താവും ഭര്‍ത്താവിന്റെ പിതാവുമാകയാല്‍ വേറൊരുത്തന്റേയും കൂടെ ഇനി ഈ ഗാനത്തിനായി താനില്ലെന്നുമാണത്രേ ഐശ്വര്യ പറഞ്ഞത്.

ഇതൊരു ഫാമിലിഗാനമാണെന്നും ഐശ്വര്യ തീര്‍ത്തുപറഞ്ഞുവത്രേ. സംഘാടകര്‍ ഇക്കാര്യത്തില്‍ മാറ്റം വരുത്താന്‍ ശ്രമിച്ചെങ്കിലും അവര്‍ക്ക് ഐശ്വര്യയുടെ മനസ് മാറ്റാന്‍ സാധിച്ചില്ല.

അവസാനം അപഹാസ്യനായി ഷാരൂഖ് തന്റെ ആഗ്രഹം അടക്കിയതായാണ് വാര്‍ത്ത. ഇതുകേട്ട മറ്റുള്ളവര്‍ ചോദിക്കുന്നത് ഖജ്‌രാരെ ഫാമിലി ഗാനമാണോ എന്നാണ്.

ഇതിന്റെ കോപ്പിറൈറ്റ് ബച്ചന്റെ കൈയിലാണോ എന്നും ചോദിക്കുന്നവരും കുറവല്ല. എന്തായാലും കിങ് ഖാനോട് ഐശ്വര്യ ഈ ചെയ്തത് ഒട്ടും ശരിയായില്ലെന്നാണ് ബോളിവുഡ് മൊത്തം പറയുന്നത്.

English summary
Bollywood actress Aishwarya Rai Bachchan is in the news again for all the wrong reasons. Now, the grapevine is abuzz with the news that she refused to dance with Shahrukh Khan at an award function.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam