ഫറായ്‌ക്ക് സന്തോഷത്തിന്റെ കാലം
മുംബൈ: സൂപ്പര്‍ ഹിറ്റ് ചിത്രമായ ഓം ശാന്തി ഓമിന്റെ സംവിധായികയും പ്രമുഖ കൊറിയോഗ്രാഫറുമായ ഫറാ ഖാന് ഒറ്റ പ്രസവത്തില്‍ മൂന്ന് കുഞ്ഞുങ്ങള്‍. ഒരാണ്‍ കുട്ടിയ്‌ക്കും രണ്ട് പെണ്‍കുട്ടികള്‍ക്കുമാണ് ഫറാ ജന്മം നല്‌കിയത്.
നാല്‌പത്തി മൂന്നുകാരിയായ ഫറാ ഐവിഎഫ് എന്ന നൂതന മാര്‍ഗത്തിലൂടെയാണ് ഗര്‍ഭം ധരിച്ചത്.
മുംബൈയിലെ ജ്‌സ് ലോക് ആശുപത്രിയില്‍ നടന്ന ശസ്‌ത്ര ക്രിയ സമയത്ത് ഭര്‍ത്താവും പ്രമുഖ സിനിമ സംവിധായകനുമായ ഷിരീക് കുന്ദര്‍ ഫറായുടെ അടുത്ത് തന്നെയുണ്ടായിരുന്നു.
ഒരു കുഞ്ഞു പോലും എനിയ്‌ക്കുണ്ടാകില്ലെന്നാണ് ഞാന്‍ കരുതിയത്. ഇപ്പോള്‍ മൂന്ന് കുഞ്ഞുങ്ങള്‍... ശരിയ്‌ക്കും സന്തോഷം തരുന്ന അനുഭവമാണിത്- ഫറ പറഞ്ഞു.
കുഞ്ഞുങ്ങള്‍ക്കായി സിനിമ രംഗത്തു നിന്നും വിട്ടു നില്‌ക്കാനും ഫറ തീരുമാനിച്ചിട്ടുണ്ട്. 'ഓം ശാന്തി ഓം' നായകന്‍ ഷാറൂഖും ഭാര്യ ഗൗരിയും ഫറായെ കാണാന്‍ ആശുപത്രിയിലെത്തിയിരുന്നു.


Click it and Unblock the Notifications











