»   » പ്രകാശ് ഝാ ചിത്രത്തില്‍ അസിനില്ല

പ്രകാശ് ഝാ ചിത്രത്തില്‍ അസിനില്ല

Posted By:
Subscribe to Filmibeat Malayalam
Asin
പ്രകാശ് ഝായുടെ പുതിയ ചിത്രത്തില്‍ നിന്ന് അസിനും അഭിഷേക് ബച്ചനും പിന്‍മാറിയതായി റിപ്പോര്‍ട്ട്. രോഹിത് ഷെട്ടി സംവിധാനം ചെയ്യുന്ന ബോല്‍ ബച്ചന്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചു കൊണ്ടിരിയ്ക്കുകയാണ് ഇരുവരും.

ബോല്‍ ബച്ചന്റെ ഷൂട്ടിങ് നീണ്ടു പോയതാണ് ഇരുവര്‍ക്കും വിനയായത്. പ്രകാശ് ഝായുടെ ചിത്രത്തിന്റെ ഷൂട്ടിങ് മെയില്‍ ആരംഭിയ്ക്കും. എന്നാല്‍ ഇതിനോടകം ബോല്‍ ബച്ചന്‍ പൂര്‍ത്തിയാവുകയില്ല. അതിനാല്‍ ചിത്രത്തില്‍ നിന്ന് ഇരുവരും പിന്‍മാറിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.

രോഹിത് ഷെട്ടിയുടെ ബോല്‍ ബച്ചന്‍ ഹാസ്യത്തിന് പ്രാധാന്യം നല്‍കുന്ന ചിത്രമാണ്. ഇതില്‍ അസിനും അഭിഷേകിനും പുറമേ അജയ് ദേവ്ഗണും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ജൂലൈ ആറിന് ചിത്രം തീയേറ്ററുകളിലെത്തും.

English summary
Prakash Jha wanted Abhishek Bachchan and Asin for his next but the duo are busy shooting for Rohit Shetty.,
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam