പുകവലിക്കണമെന്ന് രോഹന്‍; പറ്റില്ലെന്ന് ദീപിക

By Lakshmi

Deepika
സിനിമകളില്‍ താരങ്ങള്‍ പുകവലിക്കരുതെന്ന് ഇത് ആരാധകര്‍ക്ക് തെറ്റായ സന്ദേശം പരത്തുമെന്നുമെല്ലാം ആരോഗ്യവിദഗ്ധരും അധികൃതരുമെല്ലാം പറയാറുണ്ട്.

പക്ഷേ പല താരങ്ങളും ഈ നിര്‍ദ്ദേശങ്ങള്‍ വേണ്ടത്ര കണക്കിലെടുക്കാറില്ല. എന്നാല്‍ ദീപിക പദുകോണിന്റെ കാര്യം വ്യത്യസ്തമാണ്. സിനിമയ്ക്കുവേണ്ടി ഒരിക്കലും പുകവലിക്കില്ലെന്നാണ് താരം പറയുന്നത്.

വെറുതെയല്ല ധം മാരോ ധം എന്ന പുതിയ ചിത്രത്തിലെ ഗാനരംഗത്തിന് വേണ്ടി പുകവലിക്കാന്‍ സംവിധായകന്‍ ദീപികയോട് ആവശ്യപ്പെട്ടു. ഒട്ടും ആലോചിക്കാതെ തന്നെ ദീപിക ഈ നിര്‍്‌ദ്ദേശം തള്ളുകയും ചെയ്തു. മോശമായതും അനാരോഗ്യകരവുമായ ഒരു പ്രവണതയാണ് പുകവലിയെന്നാണ് ദീപിക പറയുന്നത്. .

ഗാന രംഗത്തിന്റെ ചിത്രീകരണത്തിന് മുമ്പ് ദീപികയോട് പുകവലിയ്ക്കാന്‍ താന്‍ തന്നെയാണ് നിര്‍ദ്ദേശിച്ചതെന്ന് സംവിധായകന്‍ രോഹന്‍ സിപ്പി പറഞ്ഞു. എന്നാല്‍ ദീപിക അത് നിരസിച്ചു. ദീപികയുടെ നിലപാട് മനസിലാക്കിയ താന്‍ പിന്നെ നിര്‍ബന്ധിച്ചില്ലെന്നും രോഹന്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X