»   » ജെന്നിക്ക്‌ നാണം മറയ്‌ക്കാന്‍ ടൈ മാത്രം

ജെന്നിക്ക്‌ നാണം മറയ്‌ക്കാന്‍ ടൈ മാത്രം

Posted By:
Subscribe to Filmibeat Malayalam
Jennifer Aniston
ക്യാമറയ്‌ക്ക്‌ മുന്നില്‍ ജെന്നി ഒരിയ്‌ക്കല്‍ കൂടി തനിയ്‌ക്കുള്ളതെല്ലാം കാഴ്‌ച വെച്ചു. ജിക്യു മാഗസിന്റെ ജനുവരി ലക്കത്തിന്‌ വേണ്ടിയാണ്‌ മുപ്പത്തിയൊമ്പതുകാരിയായ ജെന്നി തന്റെ കോമളശരീരം ഒരിയ്‌ക്കല്‍ കൂടി അനാവൃതമാക്കിയത്‌. താരം ക്യമാറയ്‌ക്ക്‌ മുന്നില്‍ നിന്നത്‌ പിറന്നപടിയെന്ന്‌ പറയാനാവില്ല, കാരണം നാണം മറയ്‌ക്കാനായി ജെന്നി ഒരു ടൈ ധരിച്ചിരുന്നു.

സാധാരണയായി ഇത്തരം കാര്യങ്ങള്‍ക്ക്‌ ഒരു ചായ കുടിയ്‌ക്കുന്ന ഗൗരവമേ ജെന്നിഫര്‍ അനിസ്റ്റണ്‍ നല്‌കാറുള്ളൂ. എന്നാല്‍ ഫോട്ടോഷൂട്ടിനെ സംബന്ധിച്ച്‌ താരം നല്‌കിയ മറുപടിയാണ്‌ ഇത്തവണ ഏറെ ശ്രദ്ധേയമായത്‌.

ജിക്യു മാഗസിന്റെ ഫോട്ടോഷൂട്ടിന്‌ വേണ്ടി കുറച്ച്‌ ദിവസങ്ങള്‍ ജെന്നി എവിടേക്കൊ മുങ്ങിയിരുന്നു. ഈ ദിവസങ്ങളില്‍ എവിടെയായിരുന്നുവെന്ന ഒരു പത്രക്കാന്റെ ചോദ്യത്തിന്‌ ഏറെ രസകരമായാണ്‌ താരം മറുപടി നല്‌കിയത്‌.

തന്റെ മുന്‍ഭര്‍ത്താവായ ബ്രാഡ്‌ പിറ്റിനും ഭാര്യ ആഞ്‌ജലീന ജൂലിയ്‌ക്കുമൊപ്പം അവധിക്കാലമാഘോഷിയ്‌ക്കാന്‍ പോയെന്നായിരുന്നു താരത്തിന്റെ മറുപടി.

ബ്രാഡ്‌ പിറ്റുമായി ജെന്നി പിരിഞ്ഞെങ്കിലും താരത്തിന്‌ ഇപ്പോഴും പിറ്റിനെ ഒരു നോട്ടമുണ്ടെന്നാണ്‌ ഹോളിവുഡിലെ സംസാരം. എന്നാല്‍ ആഞ്‌ജലീനയെ പേടിച്ച്‌ ജെന്നി അങ്ങോട്ട്‌ അടുക്കാത്തതെന്നും പറയുന്നു.

ബ്രാഡും ജെന്നിയും ഇപ്പോള്‍ ഒരുമിച്ചല്ല താമസമെങ്കിലും നിയമപരമായി ഇരുവരും വിവാഹ ബന്ധം വേര്‍പ്പെടുത്തിയിട്ടില്ല.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam