»   » വിവാഹം മഹത്തരം, പക്ഷേ ഇപ്പോഴില്ല: കത്രീന

വിവാഹം മഹത്തരം, പക്ഷേ ഇപ്പോഴില്ല: കത്രീന

Posted By:
Subscribe to Filmibeat Malayalam
Katrina Kaif
കത്രീന എന്ന് വിവാഹം ചെയ്യും, എന്നും എപ്പോഴും ആരാധകര്‍ക്ക് ചോദിക്കാനുള്ള കാര്യമിതാണ്. പലവട്ടം പൊളിഞ്ഞുവെന്ന് തോന്നിയേടത്തുനിന്നും വീണ്ടും തളിര്‍ത്ത് വന്ന കത്രീന സല്‍മാന്‍ പ്രണയം ഇപ്പോല്‍ ഏതാണ്ട് നിലച്ച മട്ടാണ്.

ഇതുകൊണ്ടുതന്നെ എന്നാണ് കല്യാണം എന്ന ചോദ്യം എല്ലായിടത്തുവച്ചും കത്രീനയ്ക്ക് നേരിടേണ്ടിവരുന്നുണ്ട്. എന്തായാലും ഉടനെ ഇങ്ങനെ ഒരു ഭാര്യാപദവി അലങ്കരിക്കാന്‍ താനില്ലെന്നാണ് കത്രീന പറയുന്നത്. പക്ഷേ അത് വിവാഹത്തോട് യോജിപ്പില്ലാത്തതുകൊണ്ടൊന്നുമല്ലെന്നും കത്രീന പറയുന്നു.

വിവാഹത്തെക്കുറിച്ച് ഇപ്പോള്‍ എനിക്ക് യാതൊരു പദ്ധതിയുമില്ല. വിവാഹമെന്നത് വളരെ മഹത്തരമായ കാര്യമാണ്. ഇത് വളരെ ആലോചിച്ച് ചെയ്യേണ്ടകാര്യമാണ്. അതുകൊണ്ടുതന്നെ അക്കാര്യം ദൈവത്തിന് വിട്ടേക്കാം- കഴിഞ്ഞ ദിവസം പുത്തന്‍ ചിത്രമായ തീസ് മാര്‍ ഖാന്‍' ന്റെ പ്രമോഷന്‍ പരിപാടികള്‍ക്കായി എത്തിയ കത്രീന റിപ്പോര്‍ട്ടര്‍മാരുടെ ചോദ്യത്തിനുള്ള മറുപടിയായി പറഞ്ഞു.

തീസ് മാര്‍ ഖാനില്‍ നായകനായി അഭിനയിക്കുന്ന അക്ഷയ്കുമാറാണെങ്കില്‍ ചോദിക്കുന്നത് മറ്റൊരു തരത്തിലാണ്. എന്തിനാണിപ്പോള്‍ കത്രീനയെ കല്യാണം കഴിപ്പിക്കാന്‍ നോക്കുന്നത്. കത്രീന വളരെനല്ലൊരു നടിയാണ്. അവരെ വെറുതെവിടൂ കരിയര്‍ മഹത്തരമാക്കട്ടെ-ഇതാണ് അക്കിയുടെ പക്ഷം.

ബോളിവുഡില്‍ മുന്‍നിരനായികയായി വിലസുന്ന കത്രീന ഈ വര്‍ഷമാദ്യം രാജനീതി' എന്ന പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രത്തിലൂടെ വ്യത്യസ്തമായ പ്രകടനം കാഴ്ചവച്ച് പ്രശംസ നേടിയിരുന്നു. ഇപ്പോള്‍ പുറത്തുവരാനിരിക്കുന്ന തീസ് മാര്‍ ഖാനാകട്ടെ രാജനീതിയില്‍നിന്നും തീര്‍ത്തും വ്യസ്തമായി കത്രീനയുടെ ഗ്ലാമറിനെ ആവോളം ഉപയോഗപ്പെടുത്തിയിരിക്കുന്ന ചിത്രമാണ്.

ഫറാഖാന്‍ സംവിധാനം ചെയ്ത തീസ് മാര്‍ ഖാനിലെ ഷീലാ കി ജവാനി'യെന്ന ഐറ്റംനമ്പര്‍ ഇതിനോടകംതന്നെ സൂപ്പര്‍ഹിറ്റായിക്കഴിഞ്ഞു.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam