»   » കത്രീനയും രണ്‍ബീറും രഹസ്യമായി സന്ധിക്കുന്നു

കത്രീനയും രണ്‍ബീറും രഹസ്യമായി സന്ധിക്കുന്നു

Posted By:
Subscribe to Filmibeat Malayalam
Katrina and Ranbir
ബോളിവുഡ് നടന്‍ രണ്‍ബീര്‍ കപൂറിന്റെ വലയില്‍വീഴാത്ത സുന്ദരിമാര്‍ ഇല്ലെന്നാണ് കേള്‍വി. വലയില്‍ വീണവരില്‍ ചിലര്‍ പിന്നീട് താരത്തിനെതിരെ രംഗത്തുവരുകയും ചെയ്തിരുന്നു.

ഇവരില്‍ ദീപിക പദുകോണ്‍ ആയിരുന്നു രണ്‍ബീറിന്റെ ദുര്‍നടപ്പുകള്‍ എല്ലാവരോടും വിളിച്ചുപറഞ്ഞത്. ഇപ്പോഴിതാ രണ്‍ബീറിന്റെ വലയില്‍ മറ്റൊരു സുന്ദരി കൂടി വന്നു വീണിരിക്കുന്നു. മറ്റാരുമല്ല സാക്ഷാല്‍ കത്രീന കെയ്ഫ്.

കത്രീന- രണ്‍ബീര്‍ ബന്ധത്തെക്കുറിച്ച് നേരത്തേ തന്നെ ഗോസിപ്പുകള്‍ വന്നിരുന്നു. പക്ഷേ അന്ന് സല്‍മാനുമായി കത്രീന നല്ല അടുപ്പത്തിലായിരുന്നതിനാല്‍ ആ ഗോസിപ്പുകള്‍ക്ക് അധികം ആയുസ്സുണ്ടായില്ല. എന്നാല്‍ ഇതിന്റെ പേരില്‍ സല്ലു കത്രീനയോട് അനിഷ്ടം കാണിച്ചിരുന്നുവെന്നത് വേറെക്കാര്യം.

ഇപ്പോഴിതാ സല്‍മാന്‍ എന്ന തടസ്സമെല്ലാം ഭേദിച്ച് കത്രീന സ്വമയേധയാ വന്നിരിക്കുകയാണ്. ഇവര്‍ പലേടത്തും വച്ച് രഹസ്യമായി സന്ധിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം രണ്‍ബീറിനെക്കാണാന്‍ കത്രീന ദില്ലിയിലെത്തിയത് പാപ്പരാസികള്‍ കയ്യോടെ പിടിച്ചു.

റോക്ക് സ്റ്റാര്‍ എന്ന ചിത്രീകരണവുമായി ബന്ധപ്പെട്ട്് രണ്‍ബീര്‍ ഇപ്പോള്‍ ദില്ലിയിലാണ്. രണ്‍ബീറിന്റെ സഹോദരി റിധിമയുടെ വീട്ടില്‍ വച്ചാണത്രേ ഇവരുടെ കൂടിക്കാഴ്ച നടന്നത്. തീസ് മാര്‍ ഖാന്‍ എന്ന ചിത്രത്തിന്റെ പ്രചരണത്തിന് ഡല്‍ഹിയിലെത്തിയ കത്രീന തിരക്കുകള്‍ക്കിടയിലും സമയം കണ്ടെത്തി രണ്‍ബീറിനെ സന്ദര്‍ശിക്കുകയായിരുന്നു.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam