അമേരിക്കന്‍ ചിത്രത്തില്‍ യോഗിനിയായി മല്ലിക ഷെരാവത്

By Staff

മല്ലിക ഷെരാവത്ത് എന്ന് കേള്‍ക്കുമ്പോള്‍ത്തന്നെ ഗ്ലാമര്‍ എന്ന വാക്കല്ലേ ഓര്‍മ്മവരുന്നുള്ളു. എന്നാല്‍ ഇതനൊരു മാറ്റം വരുത്താന്‍ തന്നെയാണ് മല്ലികയുടെ ശ്രമം.

യേശു ക്രിസ്തുവിനെക്കുറിച്ചുള്ള ഒരു അമേരിക്കന്‍ ചിത്രത്തില്‍ ഒരു യോഗിനിയുടെ വേഷം അവതരിപ്പിച്ചുകൊണ്ടാണ് മല്ലിക ഇമേജ് മാറ്റത്തിനൊരുങ്ങുന്നത്.

ദി അക്വേറിയന്‍ ഗോസ്പല്‍ എന്നാണ് ചിത്രത്തിന്‍റെ പേര്. ആസ്ത്രേലിയന്‍ വംശജനായ ഡ്രൂ ഹരിയറ്റാണ് ചിത്രത്തിന്‍റെ സംവിധായകന്‍. ക്രിസ്തുദേവന്‍റെ കൗമാരകാലത്തെയും യൗവ്വനത്തെയും കുറിച്ചുള്ളതാണ് ചിത്രം.

ഈ കാലത്തെക്കുറിച്ച് ബൈബിളില്‍ കൂടുതല്‍ പരമാര്‍ശനങ്ങളില്ല. കേട്ടുകേള്‍വികള്‍ മാത്രമാണുള്ളത്. ഇതില്‍ ക്രിസ്തു കാശ്മീരില്‍ സന്ദര്‍ശനം നടത്തിയിരുന്നുവെന്നും പറയുന്നുണ്ട്. ബാലനായ ക്രിസ്തു ഇന്ത്യ, പേര്‍ഷ്യ, ഗ്രീസ്, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളില്‍ നടത്തുന്ന യാത്രയെക്കുറിച്ചാണ് ചിത്രത്തില്‍ പ്രതിപാദിക്കുന്നത്.

ക്രിസ്തുവിന് ഇന്ത്യയില്‍ സന്ദര്‍ശനം നടത്താന്‍ പ്രചോദനമേകിയ സരസ്വതിയെന്ന യോഗിനിയുടെ വേഷമാണ് അവതരിപ്പിക്കുന്നത്. ഇന്ത്യന്‍ തത്വചിന്തയില്‍ മല്ലികയ്ക്ക് നല്ല അറിവുണ്ടെന്നും അതുകൊണ്ട് കൂടിയാണ് അവരെ ഈ വേഷത്തിനായി തിരഞ്ഞെടുത്തതെന്നുമാണ് ഹരിയറ്റ് പറയുന്നത്.

എന്തായാലും ചിത്രം മല്ലികയുടെ കരിയറിനെത്തുന്നെ മാറ്റിമറിച്ചേയ്ക്കുമെന്നാണ് ബോളിവുഡ് കരുതുന്നത്. ചിത്രം പുറത്തിറങ്ങുന്നതോടെ വെറും ഗ്ലാമര്‍ താരമമെന്ന ഇമേജില്‍ നിന്നും മല്ലികയ്ക്ക് രക്ഷപ്പെടാന്‍ കഴിഞ്ഞേയ്ക്കും.







മല്ലിക - പുളയുന്ന പെണ്‍പാന്പ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X