»   » പ്രിയങ്കയ്ക്ക് കല്യാണമാലോചിക്കുന്നു

പ്രിയങ്കയ്ക്ക് കല്യാണമാലോചിക്കുന്നു

Posted By:
Subscribe to Filmibeat Malayalam
Priyanka
പ്രിയങ്ക ചോപ്രയ്ക്ക് വിവാഹാലോചനകള്‍ നടക്കുന്നുവെന്ന് റിപ്പോര്‍ട്ട്. എത്രയും പെട്ടെന്ന് പ്രിയങ്കയെ വിവാഹം കഴിപ്പിച്ച് സെറ്റില്‍ ചെയ്യിക്കാന്‍ ഒരുങ്ങിപ്പുറപ്പെട്ടിരിക്കുന്നത് മാതാപിതാക്കള്‍ തന്നെയാണ്.

ഇത്രയും കാലം പ്രിയങ്ക കല്യാണക്കാര്യം പറയുമ്പോഴൊക്കെ കരിയര്‍ എന്നുപറഞ്ഞ് മുഖം തിരിക്കുകയായിരുന്നു.എന്നാല്‍ ഇപ്പോള്‍ ഇക്കാര്യത്തില്‍ പ്രിയങ്കയും ചില തീരുമാനങ്ങള്‍ എടുത്തുകഴിഞ്ഞുവെന്നാണ് സൂചന.

കല്യാണാലോചന നടത്തിക്കൊള്ളാന്‍ പ്രിയങ്ക മാതാപിതാക്കള്‍ക്ക് സമ്മതം നല്‍കിക്കഴിഞ്ഞുവത്രേ. ചലച്ചിത്രലോത്തെത്തിയപ്പോഴും പ്രിയങ്ക ഒരിക്കലും ആവശ്യമില്ലാത്ത ഗോസിപ്പുകള്‍ക്ക് ഇരയായിരുന്നില്ല. കാര്യമായ ഒരു പ്രണയത്തില്‍പ്പോവും പ്രിയങ്ക ചെന്നുപെട്ടില്ല.

പിന്നെ ഒടുക്കം ഷാഹിദ് കപൂറുമായി ഒരു ബന്ധം. അതും ഏതാണ്ട് ചീറ്റിയ മട്ടാണ്. പരസ്പരം സഹകരിച്ച് മുന്നോട്ടുപോകാന്‍ കഴിയില്ലെന്ന് മനസ്സിലാക്കിയ ഇരുവരും തുടക്കത്തിലേതന്നെ ബന്ധം അവസാനിപ്പിച്ചുവെന്നാണ് കേള്‍വി.

എന്തായാലും നാല്‍പതും അമ്പതും വയസ്സ് കഴിഞ്ഞിട്ടും കല്യാണം കഴിയ്ക്കാതെയും നാല്‍പതിന്‌ശേഷം കല്യാണം കഴിയ്ക്കുകയും ചെയ്ത് കരിയറിന്റെ പേരില്‍ ജീവിതം തുലയ്ക്കുന്ന ബോളിവുഡ് താരങ്ങളുടെ പതിവുരീതിയ്ക്ക് പ്രിയങ്കയില്ലെന്നു തന്നെയാണ് സൂചന.

നല്ലപ്രായത്തില്‍ കല്യാണം കഴിച്ച് ജീവിതം ആസ്വദിക്കാന്‍ പ്രിയങ്ക തീരുമാനിച്ചുകഴിഞ്ഞുവെന്നാണ് ബോളിവുഡില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍.

English summary
Bollywood actress Priyanka Chopra has been playing down talks of marriage all these years, reasoning that she would concentrate on her film career. But now, her parents have managed to convince her to settle down. And yes, she has given the nod.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam