»   » കരീനയും പ്രിയങ്കയും ഏറ്റുമുട്ടുന്നു

കരീനയും പ്രിയങ്കയും ഏറ്റുമുട്ടുന്നു

Posted By:
Subscribe to Filmibeat Malayalam
Kareena and Priyanka
മധുര്‍ ഭണ്ഡാര്‍ക്കറിന്റെ പുതിയ ചിത്രമായ 'ഹീറോയിനെ' ചുറ്റിപ്പറ്റിയുള്ള വിവാദങ്ങള്‍ ഒഴിയുന്നില്ല. ഐശ്വര്യ ഗര്‍ഭിണിയായതോടെ പാതിവഴിയില്‍ നിന്നു പോയ സിനിമയിലെ പുതിയ 'ഹീറോയിന്‍' ആരാകുമെന്നതിനെ ചൊല്ലിയാണ് ഇപ്പോഴത്തെ വിവാദം.

ഐശ്വര്യ പിന്‍മാറിയതോടെ 'ഹീറോയിനാ'കാന്‍ ബോളിവുഡ് സുന്ദരിമാരായ പ്രിയങ്ക ചോപ്രയും കരീന കപൂറും തമ്മില്‍ മത്സരിക്കുകയാണെന്നാണ് കേള്‍വി.

'ഫാഷന്‍' എന്ന മധൂര്‍ ചിത്രത്തിലെ പ്രിയങ്കയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 'ഹീറോയിനും ഒരു നായികാ പ്രാധാന്യമുള്ള ചിത്രമായതിനാല്‍ ഈ വേഷം ചെയ്യാന്‍ പ്രിയങ്ക ഏറെ താത്പര്യം പ്രകടിപ്പിച്ചിരുന്നു. ഐശ്വര്യ പിന്‍വാങ്ങിയെന്ന അഭ്യൂഹങ്ങള്‍ പടര്‍ന്ന ഉടനെ തന്നെ 'ഹീറോയിനാകാ'ന്‍ താന്‍ തയ്യാറാണെന്ന് പ്രിയങ്ക മധൂറിനു മെസ്സേജയച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.

എന്നാല്‍ കരീനയ്ക്കും ഈ വേഷത്തില്‍ ഒരു കണ്ണുണ്ടെന്നാണ് ബോളിവുഡിലെ സംസാരം. എന്നാല്‍ രണ്ടു നടിമാര്‍ക്കും ഡേറ്റ് ഒരു പ്രശ്‌നമാണ്. കരീന 'ബോഡിഗാര്‍ഡി'ല്‍ അഭിനയിച്ചു കൊണ്ടിരിയ്ക്കുകയാണ്. പ്രിയങ്കയും മറ്റൊരു ചിത്രത്തിലഭിനയിക്കാന്‍ ഡേറ്റു കൊടുത്തു കഴിഞ്ഞു.

എന്തായാലും മധൂര്‍ മൗനം തുടരുകയാണെന്നതിനാല്‍ നറുക്ക് ആര്‍ക്കു വീഴുമെന്നറിയാന്‍ ഇനിയും കാത്തിരിക്കേണ്ടി വരും.

English summary
While Bhandarkar has been pursuing his Fashion leading lady Priyanka Chopra, currently on holiday in the United States, to sign on the dotted line, UTV head honcho Ronnie Screwvala is in talks with Kareena Kapoor.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X