»   » ദീപികയുടെ മനസ്സില്‍ രണ്‍ബീറെന്ന കനല്‍

ദീപികയുടെ മനസ്സില്‍ രണ്‍ബീറെന്ന കനല്‍

Posted By:
Subscribe to Filmibeat Malayalam
Deepika Padukone
ദീപിക പദുകോണ്‍ എന്നും സങ്കടത്തിലാണ്, രണ്‍ബീര്‍ കപൂര്‍ എന്തുകൊണ്ടാണ് തന്നെ ഉപേക്ഷിച്ചതെന്നോര്‍ത്തുള്ള വേദന തന്നെ.

ദീപിക തന്റെ കാമുകിയൊന്നുമായിരുന്നില്ലെന്ന് രണ്‍ബീര്‍ ഇതിനകം തന്നെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതുകൊണ്ടൊന്നും പിന്‍മാറുന്ന മട്ടിലല്ല ദീപികയുടെ അവസ്ഥ.

രണ്ടുവര്‍ഷത്തോളം തന്നെ പ്രണയിച്ച് പിന്നെ തന്നെ തള്ളിപ്പറഞ്ഞ് മറ്റു സുന്ദരിമാരുടെ പിന്നാലെപോയ രണ്‍ബീറിനോട് ഇപ്പോള്‍ ദീപികയ്ക്ക് അടക്കാനാവാത്ത അമര്‍ഷമാണ്.

എന്തിനും എവിടെയും മദ്യവ്യവസായി വിജയ് മല്യയുടെ മകന്‍ കൂട്ടുണ്ടെങ്കിലും പഴയ കനല്‍ ദീപികയുടെ മനസ്സില്‍ അടങ്ങുന്നില്ല.

വിശ്വസിക്കാന്‍ കൊള്ളാത്തവനാണ് രണ്‍ബീറെന്നാണ് ദീപിക ഇപ്പോള്‍ പറയുന്നത്. അനുഭവങ്ങളായിരിക്കും ദീപികയെക്കൊണ്ട് അങ്ങിനെ പറയിച്ചത്. പക്ഷ പ്രണയകാലത്ത് പിന്‍ കഴുത്തില്‍ പച്ച കുത്തിയ 'ആര്‍.കെ' ടാറ്റു മായ്ച്ചുകളയാന്‍ തയ്യാറല്ല ദീപിക.

സ്‌നേഹത്തിന്റേയും വിശ്വാസത്തിന്റേയും പ്രതീകമായി അതിവിടെ തന്നെ ഇരിക്കട്ടെ എന്നാണ് ദീപിക പറയുന്നത്. ഇക്കാര്യത്തില്‍ ദീപികയെ രണ്‍ബീര്‍ അഭിനന്ദിക്കുകയും ചെയ്തു.

കാര്യം എന്തൊക്കെയായാലും രണ്‍ബീര്‍ വിഷയത്തില്‍ ദീപിക പറയുന്ന ചില കാര്യങ്ങള്‍ കൂടിപ്പോകുന്നില്ലേയെന്ന് ഗോസിപ്പുകാര്‍ക്കുപോലും സംശയം തോന്നുകയാണ്.

നേരത്തെ ഒരു ഷോയ്ക്കിടെ രണ്‍ബീറിന് എന്താണ് ഗിഫ്റ്റ് നല്‍കുക എന്ന് കരണ്‍ ജോഹര്‍ ചോദിച്ചപ്പോള്‍ 'ഒരു പായ്ക്കറ്റ് കോണ്ടം' എന്നാണ് ദീപിക മറുപടി നല്‍കിയത്.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam