ഷാരൂഖിന്റെ ജീവിതത്തില്‍ വില്ലത്തിയായി പ്രിയങ്ക

പ്രിയങ്കയുമായി വല്ലാതെ അടുത്ത ഷാരൂഖ് ലണ്ടനില്‍ വച്ചു നടക്കുന്ന ഷോയില്‍ പ്രിയങ്കയേയും ഉള്‍പ്പെടുത്തണമെന്ന് സംഘാടകരോട് ശുപാര്‍ശ ചെയ്തത്രേ. ഇതിലൂടെ ലണ്ടനിലും പ്രിയങ്കയെ തനിയ്ക്കു മിസ് ചെയ്യില്ലെന്ന് ഉറപ്പുവരുത്തിയിരിക്കുകയാണ് ഷാരൂഖ്.
ഡോണ്‍ 2, രാ വണ്‍, 2 സ്‌റ്റേറ്റ്‌സ് എന്നീ ചിത്രങ്ങളാണ് ഷാരൂഖ്-പ്രിയങ്ക ജോടിയുടേതായി പുറത്തുവരാനുള്ളത്. പ്രിയങ്കയുമായുള്ള ഷാരൂഖിന്റെ ചുറ്റിത്തിരിയല്‍ ഭാര്യ ഗൗരി കയ്യോടെ കണ്ടു പിടിച്ചുവെന്നും ഇതേചൊല്ലി ഇരുവരും തമ്മില്‍ വഴക്കടിച്ചുവെന്നുമാണ് ബോളിവുഡിലെ അണിയറ സംസാരം. എന്തായാലും ഷാരൂഖിന്റെ മിസ്റ്റര്‍ ക്ലീന്‍ ഇമേജ് പ്രിയങ്ക തകര്‍ത്തുടയ്ക്കുമോ എന്ന് കാത്തിരുന്ന് കാണേണ്ടിയിരിക്കുന്നു.


Click it and Unblock the Notifications