twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സിങ് ഈ കിങ് ഹിറ്റിലേക്ക്; ഉറക്കം നഷ്ടപ്പെട്ടത് സല്ലുവിന്

    By Staff
    |

    അക്ഷയ്‌ കുമാര്‍ സിങ്‌ ഈസ്‌ കിങ്‌ വിജയത്തിലേക്ക്‌ കുതിയ്‌ക്കുമ്പോള്‍ ബോളിവുഡില്‍ ഉറക്കം നഷ്ടപ്പെടുന്ന ഒരു കാമുകനുണ്ട്‌.

    വേറാരുമല്ല മസില്‍മാന്‍ സല്‍മാന്‍ ഖാന്‍ തന്നെ. തന്റെ കാമുകിയായ കത്രീനയും ആക്ഷന്‍ താരം അക്ഷയ്‌ കുമാറും ഒന്നിയ്‌ക്കുന്ന ചിത്രങ്ങള്‍ വിജയ പരമ്പര സൃഷ്ടിയ്‌ക്കുന്നതാണ്‌ ഈ കാമുകന്റെ ഉറക്കം കെടുത്തുന്നത്‌.

    'സിങ്‌ ഈസ്‌ കിങ്‌' ഈ ഹിറ്റ്‌ ജോഡികളുടെ തുടര്‍ച്ചയായ മൂന്നാമത്തെ ചിത്രമായിരുന്നു. ബോളിവുഡിലെ എക്കാലത്തെയും ഹിറ്റ്‌ ജോഡികളായ ബച്ചന്‍-രേഖ, ഋഷി-നീതു, ഷാറൂഖ്‌-കാജോള്‍ ജോഡികളുടെ നിരയിലേക്കാണ്‌ നിര്‍മാതാക്കളും ആരാധകരും ക്യാറ്റ്‌-അക്കി ജോഡിയെ പ്രതിഷ്‌ഠിയ്‌ക്കാന്‍ നോക്കുന്നത്‌.

    ഇരുവരെയും പ്രധാനകഥാപാത്രങ്ങളാക്കി ഒരുപിടി ചിത്രങ്ങള്‍ അണിയറയിലൊരുങ്ങുന്നുണ്ട്‌. ഇതൊന്നും കത്രീന കാമുകന്‌ ഇഷ്ടപ്പെട്ടിട്ടില്ല.

    മുന്‍ കാമുകി ഐശ്വര്യ ഉപേക്ഷിച്ചതിന്‌ ശേഷം നിരാശക്കടലിലാണ്ടു പോയ സല്‍മാനെ സംബന്ധിച്ചിടത്തോളം വലിയ ആശ്വാസമായിരുന്നു കത്രീനയുമായുള്ള ബന്ധം.

    എന്നാല്‍ അടുത്ത കാലത്തായി അക്ഷയ്‌ കുമാര്‍ തന്റെ ചിത്രങ്ങളില്‍ കത്രീനയെ നായികയാക്കുന്നത്‌ സല്‍മാന്‌ അത്ര രുചിയ്‌ക്കുന്നില്ലെന്നാണ്‌ വാര്‍ത്തകള്‍. ഇക്കാര്യത്തില്‍ തന്റെ കാമുകിയ്‌ക്ക്‌ മുന്നറിയിപ്പ്‌ നല്‌കാനും ഈ താരം മറന്നിട്ടില്ല.

    അതെ സമയം ബോളിവുഡിലെ തെമ്മാടിയെന്ന മുമ്പെ പേര്‌ സമ്പാദിച്ചിട്ടുള്ള സല്ലുവുമായി തന്റെ ബന്ധം തുടരുന്നത്‌ കരിയറിന്‌ ദോഷമാകുമോയെന്ന ചിന്തയും കത്രീനയ്‌ക്കുണ്ടെന്നാണ്‌ ഗോസിപ്പുകള്‍.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X