കങ്കണ ലഹരി പിടിപ്പിക്കുന്നു
ഓരോ സിനിമ കഴിയുമ്പോഴും തുണിയുടെ നീളം പരമാവധി കുറച്ച് ആരാധകരെ ലഹരി പിടിപ്പിയ്‌ക്കുകയാണ് കങ്കണ.
ഏറ്റവും പുതിയ ചിത്രമായ ഫാഷനില്‍ കങ്കണയുടെ മാറിട പ്രദര്‍ശനമാണ് ബി ടൗണിലെ ഇപ്പോഴത്തെ സംസാര വിഷയം.
എന്നാല്‍ കങ്കണയുടെ അടുത്ത ചിത്രം ഇതു വരെ പുറത്തിറങ്ങിയ താരത്തിന്റെ തന്നെ മറ്റു സിനിമകളിലെ ഗ്ലാമര്‍ രംഗങ്ങളെ കടത്തിവെട്ടുമെന്നാണ് കരുതപ്പെടുന്നത്.
കാരണം ചിത്രത്തിലെ നായകന്‍ കങ്കണയുടെ കാമുകനാണെന്നത് തന്നെ. ബോളിവുഡില്‍ വന്‍ വിജയം നേടിയ രാസിന്റെ രണ്ടാം ഭാഗമായ രാസ് 2 ലാണ് കങ്കണ ഗ്ലാമറിന്റെ എല്ലാ പരിധികളും ലംഘിയ്‌ക്കാനൊരുങ്ങുന്നത്.
ചിത്രത്തിലെ നായകനായ ആദ്യയാന്‍ സുമനൊന്നിച്ചുമുള്ള കങ്കണയുടെ പ്രണയരംഗങ്ങള്‍ ചിത്രത്തിലുണ്ടാകുമെന്ന് രാസ് ദി മിസ്റ്ററി കണ്ടിന്യൂസിന്റെ സംവിധായകന്‍ മൊഹിത് സൂരി വ്യക്തമാക്കിയിട്ടുണ്ട്.
ഇരുവരും തമ്മിലുള്ള ചൂടന്‍ ചുംബനരംഗവും ചിത്രത്തിലെ പ്രധാന ആകര്‍ഷണമായിരിക്കുമത്രേ. ഹോളിവുഡില്‍ വന്‍ ഹിറ്റായ ഒമന്‍ എന്ന ചിത്രത്തിന്റെ ഇന്ത്യന്‍ പതിപ്പായാണ് രാസ്-2 പ്രേക്ഷകര്‍ക്ക് മുന്നിലെത്തുക.


Click it and Unblock the Notifications