സില്‍വര്‍ സ്‌റ്റാലനും അക്ഷയും ഒരുമിയ്‌ക്കുന്നു
ബോളിവുഡ് റാംന്പോ അക്ഷയ്‌കുമാറും യഥാര്‍ഥ റാംന്പോ സില്‍വര്‍ സ്‌റ്റാലനും വെള്ളിത്തിരയില്‍ ഒന്നിയ്‌ക്കുന്നു.
സജിദ് നാദിയാവാല സംവിധാനം ചെയ്യുന്ന കംബക്ത് ഇഷ്‌ക് എന്ന ചിത്രത്തിനു വേണ്ടിയാണ് ബോളിവുഡ് കണ്ടിട്ടുള്ളതില്‍ വച്ചേറ്റവും വലിയ താര സംഗമത്തിന് കളമൊരുങ്ങിയിരിക്കുന്നത്. ചിത്രത്തില്‍ കരീന കപൂറിനെയാണ് നായികയായി തീരുമാനിച്ചിരിയ്‌ക്കുന്നത്.
ഇതാദ്യമായി ഒരു ബോളിവുഡ് ചിത്രം ഹോളിവുഡിലെ ഏറ്റവും വലിയ സ്‌റ്റുഡിയോയായ യൂണിവേഴ്‌സലിനുള്ളില്‍ മുഴുവനായി തന്നെ ചിത്രീകരിയ്‌ക്കുന്നെന്ന പ്രത്യേകതയും കംബക്ത് ഇഷ്‌ക്കിനുണ്ട്.
ചിത്രത്തില്‍ അക്ഷയ് കുമാര്‍ ഒരു ഹോളിവുഡ് സ്‌റ്റന്‍ഡ് നടനായും സില്‍വര്‍ സ്‌റ്റാലന്‍ അദ്ദേഹമായി തന്നെ അഭിനയിക്കുമെന്നാണ് സൂചനകള്‍.
സാജിദിന്റെ മുന്‍ ചിത്രങ്ങള്‍ കണ്ട് മതിപ്പു തോന്നിയ സ്‌റ്റാലന്‍ പുതിയ ചിത്രത്തിലഭിനയിക്കാനുള്ള സാജിദിന്റെ ക്ഷണം സന്തോഷ പൂര്‍വം സ്വീകരിയ്‌ക്കുകയായിരുന്നു.
സില്‍വര്‍ സ്‌റ്റാലനെ കൂടാതെ മറ്റു ഹോളിവുഡ് താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. കംബക്ത് ഇഷ്‌ക് ഒരു ഇന്ത്യന്‍ ഹോളിവുഡ് സിനിമയായി മാറുമെന്നാണ് ബോളിവുഡ് സിനിമാ പണ്ഡിതന്‍മാര്‍ പ്രവചിയ്ക്കുന്നത്.


Click it and Unblock the Notifications