അസിന്‍ തുലച്ചത് ഇല്യാന നേടി

3 ഇഡിയറ്റ്‌സിന്റെ റീമേക്കില്‍ നായികയാവാന്‍ ക്ഷണം കിട്ടിയതിന് പിന്നാലെയാണ് ഇല്യാനയ്ക്ക് ഈ സൂപ്പര്‍ ഓഫര്‍ ലഭിച്ചത്.
എന്നാല്‍ ഈ അസുലഭാവസരത്തിന് ഇല്യാന നന്ദി പറയേണ്ടത് ശരിയ്ക്കും തെന്നിന്ത്യയില്‍ നിന്നുള്ള മറ്റൊരു താരത്തിനോടാണ്. പ്രതിഫല തര്‍ക്കത്തെ തുടര്‍ന്ന് പ്രൊജക്ടില്‍ നിന്നും പിന്‍മാറിയ അസിനാണ് ഇല്യാനയ്ക്ക് ബോളിവുഡിലേക്കുള്ള ടിക്കറ്റ് ഓക്കെയാക്കിയത്.
അസിനെ നായികയാക്കാനാണ് അനുരാഗ് ആദ്യം തീരുമാനിച്ചിരുന്നത്. അസിന്‍ പിന്‍മാറിയതോടെ ഇല്യാനയെയും ദീപിക പദുകോണിനെയും പരിഗണിച്ചു. എന്നാല്‍ നായകന്‍ രണ്‍ബീര്‍ ഇല്യാന മതിയെന്ന് പറഞ്ഞതോടെയാണ് ഇക്കര്യത്തില്‍ തീരുമാനമാവുകയായിരുന്നു.


Click it and Unblock the Notifications