ഐറ്റം ഡാന്സിന് കത്രീനയ്ക്ക് ഒന്നരക്കോടി പ്രതിഫലം
ബോളിവുഡിലെ ഹിറ്റുകള്‍ക്കൊപ്പം തുടര്‍ച്ചയായി തന്റെ പേര് കൂട്ടിച്ചേര്‍ക്കാന്‍ കഴിഞ്ഞതോടെ താരസുന്ദരി കത്രീനയുടെ പ്രതിഫലം കുത്തനെ ഉയരുന്നു.
കത്രീനയുണ്ടെങ്കില്‍ സിനിമ ഹിറ്റാണെന്ന വിശ്വാസത്തില്‍ എങ്ങനെയും ഈ താരസുന്ദരിയെ റാഞ്ചാനുള്ള ശ്രമത്തിലാണ് ബി ടൗണിലെ നിര്‍മാതാക്കള്‍.
ഒരൊറ്റ ഐറ്റം ഡാന്‍സിന് വേണ്ടി ഒന്നരക്കോടി വരെ ക്യാറ്റ്‌സിന് നല്‌കാന്‍ നിര്‍മാതാക്കള്‍ തയാറാണെന്നത് തന്നെയാണ് താരത്തിന്റെ ഡിമാന്റ് വെളിവാക്കുന്നത്.
ബ്ലൂ എന്ന ബ്രമാണ്ഡ ചിത്രത്തിലെ ഐറ്റം ഡാന്‍സിന് വേണ്ടിയാണ് കത്രീന ഒന്നരക്കോടി പ്രതിഫലം വാങ്ങുന്നത്.
100 കോടി മുടക്കി അഷ്ടവിനായക പ്രൊഡക്ഷന്‍ നിര്‍മിയ്‌ക്കുന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നത് അക്ഷയ് കുമാര്‍, സഞ്‌ജയ് ദത്ത്, ലാറ ദത്ത തുടങ്ങിയവരാണ്.
ബ്ലൂവിന്റെ നിര്‍മാതാക്കള്‍ ഇതേ ആവശ്യവുമായി ആദ്യം കത്രീനയെ സമീപിച്ചപ്പോള്‍ നിരാശയായിരുന്നു ഫലം. എന്നാല്‍ വമ്പന്‍ പ്രതിഫലം ഓഫര്‍ ചെയ്‌തതോടെ കത്രീന ഐറ്റം ഡാന്‍സിന് വഴങ്ങുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഐറ്റം ഡാന്‍സിന് പുറമെ ചിത്രത്തില്‍ താരം ചെറിയ വേഷത്തില്‍ അഭിനയിക്കുമെന്നും സ്ഥീരികരിയ്‌ക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. ബ്ലൂവിനായി കത്രീന പത്ത് ദിവസം മാത്രമാണ് നല്‌കിയിട്ടുള്ളത്.
ഇത്രയും വമ്പന്‍ പ്രതിഫലം വാങ്ങുന്ന സ്ഥിതിയ്‌ക്ക് ചിത്രത്തില്‍ ക്യാറ്റ്‌സിന്റെ വക എന്തെങ്കിലും സ്‌പെഷ്യല്‍ ഉണ്ടാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.


Click it and Unblock the Notifications