മോഡലാകാന്‍ മല്ലികയ്‌ക്ക് 3.5 കോടി

ബോളിവുഡ് നടിമാര്‍ക്കിടിയില്‍ മോഡലിംഗിനായി ഏറ്റവും കൂടുതല്‍ പണം വാങ്ങുന്നവരുടെ നിരയില്‍ ഇനി മല്ലികയുടെ പേരും ചേര്‍ക്കാം. ഒരു പരസ്യചിത്രത്തിലഭിനയിക്കുന്നതിനായി 3.5 കോടി രൂപയാണ് മല്ലികയ്‌ക്ക് ലഭിച്ചിരിക്കുന്നത്.
മോഡലിംഗില്‍ ഒരു നടിയ്‌ക്ക് ലഭിക്കാവുന്നതിലേറ്റവും കൂടുതല്‍ തുകയാണ് ഇപ്പോള്‍ മല്ലികയ്‌ക്ക് ലഭിച്ചിരിക്കുന്നതെന്നാണ് ബോളിവുഡ് വൃത്തങ്ങള്‍ പറയുന്നത്.
ഗുല്‍സാര്‍ തയ്യാറാക്കുന്ന പരസ്യചിത്രം സംവിധാനം ചെയ്യുന്നത് പ്രദീപ് സര്‍ക്കാറാണ്. കന്നഡ ചിത്രമായ 'പ്രീതി ഏകെ ഭൂമി മേലിതേ' എന്ന ചിത്രത്തിലെ ഐറ്റം നമ്പറാണ് മല്ലികയ്‌ക്ക് ഈ നേട്ടത്തിലേയ്‌ക്ക് വഴിവച്ചത്.
ഈ പരസ്യചിത്രത്തോടെ ഐശ്വര്യ, ദീപിക പദുകോണ്‍, കരീന കപൂര്‍ തുടങ്ങിയ താരങ്ങള്‍ക്കൊപ്പം മോഡലിംഗ് രംഗത്തും മല്ലിക ചുവടുറപ്പിയ്‌ക്കും. കമലഹാസനൊപ്പം അഭിനയിച്ച 'ദശാവതാരം' എന്ന ചിത്രം പുറത്തിറങ്ങുന്നതോടെ മല്ലികയുടെ താരമൂല്യം ഇനിയും വര്‍ധിച്ചേയ്‌ക്കുമെന്നാണ് ബോളിവുഡില്‍ നിന്നുള്ള സൂചന.


Click it and Unblock the Notifications