»   » ടിവി ഷോ; പ്രീതി സിന്റ നമിച്ചു

ടിവി ഷോ; പ്രീതി സിന്റ നമിച്ചു

Posted By:
Subscribe to Filmibeat Malayalam
Preity Zinta
ടിവി അവതാരകയാവുന്നത് ലേശം പാടുള്ള പണിയാണെന്ന് ബോളിവുഡ് താരം പ്രീതി സിന്റ അറിഞ്ഞിരുന്നില്ല. അതറിയാമായിരുന്നെങ്കില്‍ ആ വഴിയ്‌ക്കൊന്നും നടി പോകില്ലായിരുന്നു.

ഗിന്നസ് വേള്‍ഡ് റെക്കാര്‍ഡിന്റെ ഇന്ത്യന്‍ വേര്‍ഷന്‍ അവതരിപ്പിച്ചുകൊണ്ടാണ് നുണക്കുഴി സുന്ദരി മിനി സ്‌ക്രീനിലേക്ക് ചേക്കേറുന്നത്. കഴിഞ്ഞയാഴ്ച പരിപാടിയുടെ ആദ്യ എപ്പിസോഡ് പൂര്‍ത്തിയാക്കിയ ശേഷമാണ് മിനി സ്‌ക്രീന്‍ അനുഭവം നടി പങ്കുവെച്ചത്.

മിനി സ്‌ക്രീനില്‍ തകര്‍പ്പന്‍ പരിപാടികള്‍ അവതരിപ്പിയ്ക്കുന്ന ഷാരൂഖിനെയും സല്‍മാനെയും ബച്ചനെയും പ്രിയങ്കയെയുമൊക്കെ താന്‍ നമിയ്ക്കുന്നുവെന്നും ഇത്ര പാടുള്ള പണിയായിരുന്നെന്ന് അറിയില്ലെന്നും പ്രീതി ട്വീറ്റ് ചെയ്യുന്നു. എന്തായാലും പ്രതീയുടെ ഗിന്നസ് വേള്‍ഡ് റെക്കാര്‍ഡിന്റെ ഷൂട്ടിങ് പുരോഗമിയ്ക്കുകയാണ്. ഈ വര്‍ഷാവസാനത്തോടെ കളേഴ്‌സ് ചാനല്‍ പരിപാടി സംപ്രേക്ഷണം ചെയ്യും.

English summary
Preity Zinta, who's hosting the Indian version of the 'Guinness World Records', is finding her stint on the small screen pretty hard.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam