പ്രിയങ്ക ചുവട് മാറ്റുന്നു
മുന്‍ ലോക സുന്ദരിയും ബോളിവുഡിലെ താരറാണിമാരിലൊരാളുമായ പ്രിയങ്ക ചോപ്ര തെന്നിന്ത്യന്‍ ചലച്ചിത്ര ലോകത്തേക്ക് ചുവട് വെയ്‌ക്കാനൊരുങ്ങുന്നു.
അടുത്ത കാലത്തുണ്ടായ വമ്പന്‍ പരാജയങ്ങളാണ് താര സുന്ദരിയെ ചുവട് മാറ്റത്തിന് പ്രേരിപ്പിയ്‌ക്കുന്നത്.
കൃഷിനു ശേഷം നല്ലൊരു വിജയം കരിയറില്‍ നേടാന്‍ കഴിയാത്ത പ്രിയങ്കയ്‌ക്ക് ഏറെ പ്രതീക്ഷകളോടെയെത്തിയ ലൗ സ്‌റ്റോറി 2050, ചമഖ്, ഗോഡ് തുസി ഗ്രേറ്റ് ഹോ എന്നീ ചിത്രങ്ങളുടെ പരാജയം ഏറെ നിരാശ പകര്‍ന്നിരുന്നു.
എന്നാല്‍ ഈ ചിത്രങ്ങളുടെ പരാജയമൊന്നും പ്രിയങ്കയെ ആഗ്രഹിയ്‌ക്കുന്ന നിര്‍മാതാക്കളെ പിന്നോട്ടടിപ്പിച്ചിട്ടില്ല. ബോളിവുഡിലെ മാത്രമല്ല തെന്നിന്ത്യന്‍ സിനിമാ നിര്‍മാതാക്കളും ഈ നടിയെ തങ്ങളുടെ ചിത്രത്തില്‍ അഭിനയിപ്പിക്കാന്‍ ഏറെ ആഗ്രഹിയ്‌ക്കുന്നുണ്ട്.
എന്നാല്‍ ബോളിവുഡിലെ ചില വമ്പന്‍ ബാനറുകള്‍ നടിയുടെ ഡേറ്റുകള്‍ മൊത്തമായി വാങ്ങിക്കൂട്ടിയതിനാല്‍ പ്രിയങ്കയ്‌ക്ക് തത്‌കാലം തെന്നിന്ത്യയിലേക്ക് നീങ്ങാന്‍ കഴിയാത്ത അവസ്ഥയാണ്.
നല്ല തിരക്കഥയും മറ്റുകാര്യങ്ങളും ശരിയായാല്‍ ഏതു വിധേയനെയും തെന്നിന്ത്യയിലും അരങ്ങേറ്റം നടത്തണമെന്നാണ് പ്രിയങ്കയുടെ ഇപ്പോഴത്തെ ആഗ്രഹം.
അഭിഷേക് നായകനാകുന്ന ദ്രോണ, മധു ഭണ്ഡാകര്‍ ഒരുക്കുന്ന ഫാഷന്‍, ദോസ്‌താന എന്നിവയാണ് പ്രിയങ്കയുടെതായി പുറത്താറിങ്ങാനുള്ള ചിത്രങ്ങള്‍.


Click it and Unblock the Notifications