തെലുങ്കില്‍ രാഖിയുടെ ഐറ്റം നമ്പര്‍
രാഖി സാവന്ത് ഹോട്ട് ആന്റ് സെക്‌സിയാണ് ഐറ്റം നമ്പറുകളിലാണ് റാഖി ശ്രദ്ധപതിപ്പിക്കുന്നതും. പക്ഷേ ഈയിടെയായി ബോളിവുഡില്‍ രാഖിയുടെ ഐറ്റം നമ്പറുകള്‍ക്ക് വലിയ ജനപ്രീതിയില്ല.
അതുകൊണ്ടായിരിക്കണം ഇപ്പോള്‍ തെന്നിന്ത്യയിലേയ്‌ക്കാണ് രാഖിയുടെ കണ്ണ്. കണ്ണ് വയ്‌ക്കുകമാത്രമല്ല ഒരു തെലുങ്ക് ചിത്രത്തില്‍ ഐറ്റം നമ്പര്‍ അവതരിപ്പിക്കാനുള്ള കരാറില്‍ രാഖി സാവന്ത് ഒപ്പുവയ്‌ക്കുകയും ചെയ്‌തുകഴിഞ്ഞു.
നിഥിനും പ്രിയാമണിയും നായികാനായകന്മാരുകുന്ന ചിത്രത്തിലാണ് രാഖിയുടെ ചൂടന്‍ ഗാനരംഗമുള്ളത്. കെല്ലി ഡോര്‍ജി, ഡോക്ടര്‍ ശിവപ്രസാദ് എന്നിവരും നാല്‌പതോളം നൃത്തസംഘങ്ങളും ഗാനരംഗത്ത് രാഖിയോടൊപ്പമുണ്ടാകും.
ടിവി5 പ്രൊഡക്ഷന്‍സ്, സായ്‌കൃഷ്‌ണ പ്രൊഡക്ഷന്‍സ് എന്നിവ സംയുക്തമായാണ് ചിത്രം നിര്‍മ്മിയ്‌ക്കുന്നത്. അമ്മ രാജശേഖറാണ് രാഖിയുടെയും സംഘത്തിന്റെയും നൃത്തസംവിധാനം നിര്‍വ്വഹിക്കുന്നത്.
വളരെക്കാലത്തെ ഇടവേളയ്‌ക്ക് ശേഷമാണ് രാഖി തെലുങ്കില്‍ തിരിച്ചെത്തുന്നത്. വീണ്ടുമൊരു തെലുങ്ക് ചിത്രത്തില്‍ ഐറ്റം നമ്പര്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞതില്‍ താനേറെ സന്തോഷവതിയാണെന്നാണ് രാഖി പറയുന്നത്.
ബന്ധപ്പെട്ട വാര്‍ത്തകള്‍


Click it and Unblock the Notifications