»   » വിദ്യയുടെ പോസ് കോപ്പിയടിച്ചു?

വിദ്യയുടെ പോസ് കോപ്പിയടിച്ചു?

Posted By:
Subscribe to Filmibeat Malayalam
Vidya Balan
ബോളിവുഡ് താരം വിദ്യ ബാലന്റെ പോസ് നടി ഋതുപര്‍ണ്ണ സെന്‍ഗുപ്ത കോപ്പിയടിച്ചത് വിവാദമാകുന്നു. 2010ല്‍ വിദ്യ ഒരു മാഗസിന്റെ കവര്‍ ഗേളാകാന്‍ പോസ് ചെയ്ത അതേ രീതിയിലാണ് ഋതുപര്‍ണ്ണ, അഗ്നിദേവ് ചാറ്റര്‍ജിയുടെ ചാരുലത 2011 എന്ന ചിത്രത്തിലെ ഒരു രംഗത്തില്‍ പ്രത്യക്ഷപ്പെടുന്നത്.

സാരിയണിഞ്ഞ് പുറംതിരിഞ്ഞിരിക്കുന്ന രീതിയിലാണ് ചിത്രം. ഒറ്റ നോട്ടത്തില്‍ രണ്ടു ചിത്രങ്ങളും ഒന്നു പോലെ തന്നെ. സാരിയുടെ നിറത്തില്‍ മാത്രമേ വ്യത്യാസം കണ്ടെത്താനാകുന്നുള്ളൂ. എന്നാല്‍ താന്‍ വിദ്യയെ അനുകരിയ്ക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് ഋതുപര്‍ണ്ണയും ചാരുലത 2011ന്റെ സംവിധായകനും ആവര്‍ത്തിയ്ക്കുന്നു.

ആധുനിത ചാരുലതയെയാണ് ഋതുപര്‍ണ്ണ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. തന്നെക്കാള്‍ പ്രായക്കൂടുതല്‍ ഉള്ള പുരുഷനുമായി പ്രണയത്തിലാകുന്ന വിവാഹിതയായ സ്ത്രീയായാണ് ഋതുപര്‍ണ്ണ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്.

English summary
Rituparna Sengupta and the whole unit of 'Charulata 2011' deny they knew of the Vidya Balan shoot for a mag cover in 2010. See it for yourself and spot the differences! As if copying movie plots from Bollywood wasn't enough, directors in Bengali cinema are now being 'inspired' to copy the look of their stars from photoshoots of Bollywood divas.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam