»   »  വിദ്യയുടെ സില്‍ക്ക് വേഷം അമിതാഭിനെ വീഴ്ത്തി

വിദ്യയുടെ സില്‍ക്ക് വേഷം അമിതാഭിനെ വീഴ്ത്തി

Posted By:
Subscribe to Filmibeat Malayalam
Vidya Balan
സില്‍ക്ക് സ്മിതയുടെ ജീവിതം വെള്ളിത്തിരയിലെത്തിയ്ക്കാനായി വിദ്യ അമിതശരീരപ്രദര്‍ശനം നടത്തിയത് ചിലരെ ചൊടിപ്പിച്ചിട്ടുണ്ടെങ്കിലും ചിത്രത്തിലെ പ്രകടനം വിദ്യയ്ക്ക് ബോളിവുഡില്‍ നിന്ന് നിരവധി അഭിനന്ദനങ്ങള്‍ നേടിക്കൊടുത്ത

ഒടുവിലായി ബോളിവുഡിന്റെ ബിഗ് ബിയും താന്‍ വിദ്യയുടെ ആരാധകനാണെന്ന് പറഞ്ഞിരിക്കുകയാണ്. കോന്‍ ബനേഗാ ക്രോര്‍പതി ഷോയില്‍ എത്തിയപ്പോഴാണ് വിദ്യയെ അമിതാഭ് അഭിനന്ദിച്ചത്. ചിത്രത്തിലെ വിദ്യയുടെ അപ്പിയറന്‍സ് ശരിക്കും സില്‍ക്കിനെ ഓര്‍മ്മിപ്പിക്കുന്നുവെന്നായിരുന്നു ബിഗ് ബിയുടെ കമന്റ്.

ഡേര്‍ട്ടി പിക്ചറിന്റെ പ്രചാരണ പരിപാടികളില്‍ വിദ്യ സാരിയുടുത്ത് പ്രത്യക്ഷപ്പെട്ടത് ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ശരീരപ്രദര്‍ശനത്തിന്റെ പേരില്‍ തന്നെ വിമര്‍ശിക്കുന്നവരോട് കഥാപാത്രം ആവശ്യപ്പെടുന്നതിനാലാണ് താന്‍ അതിന് തയ്യാറായതെന്നാണ് വിദ്യയുടെ പ്രതികരണം.

English summary
Actress Vidya Balan seems to be stealing many hearts with her latest avatar in her upcoming movie Dirty Picture. The latest to be mesmerised by the actress was Amitabh Bachchan as she went to promote her upcoming release on Kaun Banega Crorepati (KBC-5) show. What grabbed eyeballs was the amazing chemistry the two actors shared.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam