»   » പുത്തന്‍ സിനിമകള്‍ സൗജന്യമായി യൂട്യൂബില്‍

പുത്തന്‍ സിനിമകള്‍ സൗജന്യമായി യൂട്യൂബില്‍

Posted By:
Subscribe to Filmibeat Malayalam
Youtube Boxoffice
ബോളിവുഡിലെ പുത്തന്‍ ചിത്രങ്ങള്‍ കാണാനായി ഇനി വ്യാജസിഡികള്‍ കാത്തിരിയ്‌ക്കേണ്ട. പുതിയ ഹിറ്റ് സിനിമകളുടെ ഒറിജിനല്‍ പ്രിന്റുകള്‍ ഇന്റര്‍നെറ്റിലൂടെ സൗജന്യമായി കാണാം. ഇതിന് നന്ദി പറയേണ്ടത് ഗൂഗിളിന്റെ യൂട്യൂബിനോടാണ്.

യൂട്യൂബ് ബോക്‌സ് ഓഫീസ് ചാനല്‍ എന്ന പുതിയ സംവിധാനമാണ് യൂട്യൂബ് ഇതിനായി ഒരുക്കിയിരിക്കുന്നത്. യൂട്യൂബ് ബോക്‌സ് ഓഫീസ് ചാനല്‍ വഴി പുതിയ ചിത്രങ്ങള്‍ സൗജന്യമായി ഓണ്‍ലൈന്‍ പ്രേക്ഷകര്‍ക്ക് ആസ്വദിക്കാം.

യാഷ്‌രാജ് ഫിലിംസിന്റെ ബാനറില്‍ രണ്‍വീര്‍ സിങ് നായകനായ സൂപ്പര്‍ഹിറ്റ് മൂവി ബാന്‍ഡ് ബജാ ഭാരത് ആണ് യൂട്യൂബ് ചാനലിലെ ആദ്യചിത്രം. ദബാങ് ഉള്‍പ്പെടെയുള്ള ബ്ലോക്ബസ്റ്റര്‍ ചിത്രങ്ങളും പുറകെയുണ്ട്. ആദ്യഘട്ടത്തില്‍ 1500 ചിത്രങ്ങളാണ് യൂട്യൂബിന്റെ മൂവി കാറ്റലോഗിലുള്ളത്. ഇതില്‍ ഭാഷാചിത്രങ്ങളും ഉള്‍പ്പെടും.

ഇന്ത്യയ്ക്ക് പുറത്ത് യൂട്യൂബ് ബോക്‌സ് ഓഫീസ് ചാനല്‍ ലഭ്യമല്ല. ഇന്റല്‍ ഉള്‍പ്പെടെയുള്ള സ്‌പോണ്‍സര്‍മാരാണ് വീഡിയോ ഷെയറിംഗ് രംഗത്തെ മുമ്പന്‍മാരായ യൂട്യൂബിന്റെ ഈയൊരു സംരംഭത്തിന് ചുക്കാന്‍ പിടിക്കുന്നത്. സിനിമയ്ക്കിടയിലുള്ള പരസ്യങ്ങളും വരുമാനമാര്‍ഗ്ഗമാണ്. പുതിയ സംവിധാനം ഓണ്‍ലൈന്‍ പൈറസിയ്ക്ക് ഒരുപരിധി വരെ തടയിടുമെന്നാണ് കരുതപ്പെടുന്നത്.

English summary
Now you want to have to watch the pirated bad print films on internet or Dvds. The recently released bollywood movies will be screened on the internet for free, courtesy Google's YouTube.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam