ഷാറൂഖിന് പിന്നാലെ പോകാന്‍ പ്രിയനെ കിട്ടില്ല

By Staff

ചിലതെല്ലാം ഹിറ്റുകള്‍, ചിലതെല്ലാം പരാജയങ്ങള്‍‍...സൂപ്പര്‍ഹിറ്റുകള്‍ മാത്രം സൃഷ്ടിക്കുന്ന സംവിധായകന്‍ എന്ന ലേബല്‍ ബോളിവുഡ് സംവിധായകനെന്ന നിലയില്‍ പ്രിയദര്‍ശന് ഇതുവരെ തന്റെ നെറ്റിയില്‍ ഒട്ടിച്ചുവയ്ക്കാന്‍ കഴിഞ്ഞിട്ടില്ല. എങ്കിലും ബോളിവുഡില്‍ പ്രിയദര്‍ശന്‍ തിരക്കോടു തിരക്കിലാണ്.

ഭൂല്‍ ഭൂലയ്യയുടെ വിജയത്തോടെ പ്രിയദര്‍ശന് ഹിന്ദിയില്‍ തിരക്കേറുകയാണ്. അതിനിടയിലാണ് പ്രിയദര്‍ശന്റെ അടുത്ത ചിത്രത്തില്‍ നായകനാവുന്നത് ഷാറൂഖ് ഖാനാണെന്ന വാര്‍ത്ത പരയ്ക്കുന്നത്.

എന്നാല്‍ പ്രിയന്‍ ആ വാര്‍ത്ത നിരസിക്കുകയാണ്. ഷാറൂഖ് ഖാനെ നായകനാക്കി സിനിമ ചെയ്യാനൊന്നും തനിക്ക് ഒരു പരിപാടിയുമില്ലെന്നാണ് പ്രിയന്‍ വെളിപ്പെടുത്തുന്നത്.

എന്റെ സിനിമകളുടെ ഒരു സ്റ്റൈല്‍ നോക്കിയാല്‍ ഞാന്‍ സൂപ്പര്‍സ്റ്റാറുകളുടെ പിന്നാലെ പോവുന്നയാളല്ലെന്ന് ബോധ്യമാവും. അതുകൊണ്ടു തന്നെ ഷാറൂഖ് ഖാനെ നായകനാക്കി സിനിമ ചെയ്യുന്നുവെന്ന വാര്‍ത്തയില്‍ സത്യമില്ല- പ്രിയന്‍ പറയുന്നു.

ഷാറൂഖ് ഖാന് പിന്നാലെ പോകാനൊന്നും തനിക്ക് സമയമില്ലെന്നാണ് പ്രിയന്‍ പറയുന്നത്. അതിന്റെ കാരണമെന്താണ്? അതും പ്രിയന്‍ തന്നെ പറയുന്നു- ഹിന്ദിയില്‍ വര്‍ഷമൊരു ചിത്രം സംവിധാനം ചെയ്യുകയെന്നതു തന്നെ ശ്രമകരമായ ദൗത്യമാണ്. അതിനിടയിലാണ് ഞാന്‍ വര്‍ഷത്തില്‍ നാലോളം ചിത്രങ്ങള്‍ ഹിന്ദിയില്‍ പുറത്തിറക്കുന്നത്.

നീണ്ട സമയമെടുത്ത് സിനിമ പൂര്‍ത്തിയാക്കുന്ന ഷാറൂഖ് ഖാനെ നായകനാക്കി സിനിമ പിടിക്കാന്‍ ഇതിനിടയില്‍ പ്രിയനെവിടെ സമയം? സിനിമയുടെ നിലവാരത്തില്‍ കോട്ടം വരുത്താതെ ഇത്രയും വേഗത്തില്‍ സിനിമകള്‍ ചെയ്യാന്‍ തനിക്ക് കഴിയുന്നത് മലയാള സിനിമയില്‍ പ്രവര്‍ത്തിച്ചതിന്റെ അനുഭവ പരിചയമുള്ളതു കൊണ്ടാണെന്നും പ്രിയന്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X