twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ബേബി ബച്ചന്റെ വരവ്; ആശുപത്രി കോട്ടയായി

    By Ajith Babu
    |

    Aishwarya Bachchan
    ഐശ്വര്യയുടെ തിരുവയറൊഴിയുന്നതും കാത്ത് മാധ്യമങ്ങള്‍ കാത്തുകെട്ടു കിടക്കുന്ന മുംബൈ മരോലിലെ സെവന്‍സ് ഹില്‍സ് ആശുപത്രിയില്‍ കനത്ത സുരക്ഷാസന്നാഹങ്ങള്‍.

    ആശുപത്രിയിലെ അഞ്ചാം നില മുഴുവന്‍ ബച്ചന്‍ കുടുംബം നേരത്തെ ബുക്ക് ചെയ്തിരുന്നു. നാല്, അഞ്ച് നിലകളിലേക്കുള്ള പ്രവേശനം പ്രത്യേക പാസ് മൂലം നിയന്ത്രിച്ചിട്ടുണ്ട്. ആശുപത്രിയിലെ മുതിര്‍ന്ന ഡോ്കടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും മാത്രമേ ഇവിടേക്ക് പ്രവേശനം അനുവദിച്ചിട്ടുള്ളൂ. ആശുപത്രിയിലെങ്ങും പ്രത്യേക സുരക്ഷാ ക്യാമറകള്‍ സ്ഥാപിച്ചതിനു പുറമെ അമ്പത് അടി ദൂരം ഇടവിട്ട് സുരക്ഷാഭടന്‍മാരെയും നിയോഗിച്ചിരിക്കുന്നു.

    അതീവ ജാഗ്രതപുലര്‍ത്തുന്ന സുരക്ഷാഭടന്‍മാര്‍ എപ്പോഴും വാക്കിടോക്കിയിലൂടെ സന്ദേശങ്ങള്‍ കൈമാറിക്കൊണ്ടിരിക്കുന്നു. പ്രവേശന കവാടങ്ങളില്‍ മാത്രം 100 സുരക്ഷാ ഭടന്‍മാരാണ് കാവല്‍ നില്‍ക്കുന്നത്. ആശുപത്രിയിലേക്കുള്ള ഗേറ്റുകളിലൊന്ന് ബച്ചന്‍ കുടുംബത്തിന് മാത്രമായും മാറ്റിവെച്ചിരിയ്ക്കുകയാണ്.

    എല്ലാ രോഗികള്‍ക്കുമുളള പരിചരണം മാത്രമായിരിക്കും ആഷിനും നല്‍കുകയെന്നും എന്നാല്‍ അവരുടെ സ്വകാര്യത സംരക്ഷിക്കുന്നതിന് പ്രാധാന്യം നല്‍കുന്നുണ്ട് എന്നും ആശുപത്രിയധികൃതര്‍ പറഞ്ഞു. ആഷിന്റെ പ്രസവ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനായി നൂറുകണക്കിന് മാധ്യമപ്രവര്‍ത്തകരാണ് ആശുപത്രിക്ക് വെളിയില്‍ ക്യാമ്പു ചെയ്യുന്നത്. ഇവര്‍ക്ക് വേണ്ടി ചെറിയൊരു പ്രസ് ബോക്‌സും ആശുപത്രി അധികൃതര്‍ തയാറാക്കിയിട്ടുണ്ട്.

    ബച്ചന്‍ ബേബി പിറന്നു കഴിഞ്ഞ് ബന്ധുക്കള്‍ക്ക് എപ്പോള്‍ വേണമെങ്കിലും ആശുപത്രിയില്‍ അമ്മയെയും കുഞ്ഞിനെയും സന്ദര്‍ശിക്കാമെന്ന് കരുതുന്നുണ്ടെങ്കില്‍ അതുംനടപ്പില്ല. ഐസിയുവില്‍ അല്ലാത്ത രോഗികള്‍ക്ക് ആരും കൂട്ടിരിക്കാന്‍ പാടില്ല എന്ന നിയമം സീനിയര്‍-ജൂനിയര്‍ ബച്ചന്‍മാര്‍ക്കും ബാധകമായിരിക്കും. അതായത് തോന്നുമ്പോള്‍ ഐശ്വര്യയേയും ബേബിയേയും കാണാനാവില്ലെന്ന് ചുരുക്കം.

    English summary
    Security arrangements for the Bachchan bahu has been increased at the Seven Hills Hospital where Aishwarya has apparently been admitted for delivery. As per sources, the entire fifth floor of the hospital has been booked for Aishwarya and her family.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X