ബേനസീര്‍ ഭൂട്ടോയുടെ വേഷത്തില്‍ ഐശ്വര്യ

By Super

ഇന്ത്യന്‍ സുന്ദരി ഐശ്വര്യ പാക്‌ രാഷ്ട്രീയത്തിന്റെ ചരിത്രം മാറ്റിയെഴുതിയ ബേനസീര്‍ ഭൂട്ടോയുടെ വേഷമണിയുന്നു. ബേനസീറിന്റെ ജീവചരിത്രത്തെ ആസ്‌പദമാക്കി നിര്‍മ്മിക്കുന്ന ചിത്രത്തിലാണ്‌ ഐശ്വര്യ ബേനസീറിന്റെ വേഷമണിയുന്നത്‌.

ബേനസീറിന്റെ കുടുംബാംഗങ്ങളുമായും സിനിമയെടുക്കുന്നത്‌ സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നുവരുകയാണ്‌. സിനിമ നിര്‍മ്മിക്കുന്നതിന്‌ പാകിസ്‌താന്‍ സര്‍ക്കാറില്‍ നിന്നും നിര്‍മ്മാതാക്കള്‍ അനുമതി തേടിയിട്ടുണ്ട്‌.

യുടിവിയാണ്‌ ചിത്രം നിര്‍മ്മിക്കുന്നത്‌. നായികയായി ഐശ്വര്യയാണ്‌ അഭിനയിക്കുന്നതെന്ന കാര്യം ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ സ്ഥിരീകരിച്ചിട്ടുണ്ട്‌. എന്നാല്‍ ചിത്രീകരണം ആരംഭിക്കുമ്പോള്‍ മാത്രമേ മറ്റു താരങ്ങളെ നിര്‍ണ്ണയിക്കുകയുള്ളുവെന്നും യുടിവി വൃത്തങ്ങള്‍ വ്യക്തമാക്കി.

ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കുവാനായി നീലേഷ്‌ മിശ്രയെയാണ്‌ നിര്‍മ്മാതാക്കള്‍ സമീപിച്ചിരിക്കുന്നത്‌. ബേനസീറിന്റെ വേഷം ആഷിന്‌ തന്റെ കഴിവുകള്‍ പ്രദര്‍ശിപ്പിക്കാനുള്ള മറ്റൊരു നല്ല അവസരമായിരിക്കുമെന്നാണ്‌ വിലയിരുത്തപ്പെടുന്നത്‌.

Read more about: aishwarya utv
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X