»   » ശിവസേന കരീനയെ സാരിയുടുപ്പിച്ചു!!

ശിവസേന കരീനയെ സാരിയുടുപ്പിച്ചു!!

Subscribe to Filmibeat Malayalam
Kareena's bare back poster
തെരുവോരങ്ങളില്‍ നഗ്നമായ പുറംഭാഗം കാണിച്ച് കാമുകന്‍ സെയ്ഫ് അലി ഖാനുമായി ചേര്‍ന്നു നില്‍ക്കുന്ന ബോളിവുഡ് താരം കരീന കപൂറിന് ശിവസേനക്കാരുടെ വക സാരി.

മുംബൈയിലെ ജൂഹുവില്‍ സ്ഥാപിച്ചിരിക്കുന്ന കുര്‍ബാന്‍ എന്ന ചിത്രത്തിന്റെ പോസ്റ്ററിലാണ് ശിവസനേയുടെ വനിതാ പ്രവര്‍ത്തകര്‍ സാരി അണിയിച്ചത്.

പുറം ഭാഗം നഗ്നമാക്കി നില്‍ക്കുന്ന കരീനയുടെ ചിത്രം സ്ത്രീകളിലും കുട്ടികളിലും അപകടകരമായ സ്വാധീനം ചെലുത്തുമെന്നാണ് ശിവസേനക്കാരുടെ ആരോപണം. ഇത്തരത്തിലുള്ള അശ്ലീല പോസ്റ്ററുകള്‍ സ്ഥാപിക്കാന്‍ അനുമതി നല്‍കിയ അധികൃതരും ഇക്കാര്യത്തില്‍ കുറ്റക്കാരനാണെന്നാണ് അവര്‍ പറയുന്നത്.

വെള്ളിയാഴ്ച നൂറോളം വരുന്ന സേനാ പ്രവര്‍ത്തകള്‍ നഗരത്തിലുടനീളം നടന്ന് കരീനയുടെ നഗ്നത കാണിച്ചുകൊണ്ടുള്ള പോസ്റ്ററുകളെല്ലാം വലിച്ച് കീറിയിട്ടുണ്ട്.

പോസ്റ്ററില്‍ സാരി ചുറ്റി കരീനയുടെ നഗ്നത മറച്ചതിന് പിന്നാലെ താരത്തിന് നേരിട്ട് ഒരു സാരി സമ്മാനിച്ച് നാണം കെടുത്തി പ്രതിഷേധിക്കാനും സേന തീരുമാനിച്ചിട്ടുണ്ട്.

സേന നല്‍കുന്ന സാരി സ്വീകരിക്കുമെന്നും അത് നല്ലതായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നുമാണ് കുര്‍ബാന്റെ പ്രചാരണപരിപാടക്കിടെ സാരിക്കാര്യം ചോദിച്ചപ്പോള്‍ കരീന പറഞ്ഞത്.

നവംബര്‍ അവസാനമാണ് കുര്‍ബാന്‍ പ്രദര്‍ശനത്തിനെത്തുന്നത്. ഗൗരവ തരമായ ഒരു പ്രണയകഥ പറയുന്ന പടമാണിതെന്നാണ് അണിയറക്കാര്‍ പറയുന്നത്.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam