For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സല്‍മാന്‍-കത്രീന പ്രണയം രണ്ടാം ഭാഗം

  By Nisha Bose
  |

  Salman-Katrina Kaif
  സല്‍മാന്റെ പ്രണയങ്ങളെല്ലാം ബോളിവുഡിനൊരു ആഘോഷമായിരുന്നു. മഴയും മഞ്ഞും വെയിലും മാറി വരുന്നതു പോലെ സല്ലുവിന്റെ പ്രണയ കഥകളിലെ നായികമാരും മാറിക്കൊണ്ടിരുന്നു. എന്നാല്‍ സല്‍മാന്‍-കത്രീന പ്രണയത്തിനൊരു രണ്ടാം ഭാഗം വരുന്നുവോ എന്നതാണ് പുതിയ ഗോസിപ്പ്

  ഫറാ ഖാന്റെ റിയാലിറ്റി ഷോയുടെ സെറ്റില്‍ എത്തിയ സല്ലുവും കത്രീനയും പരിസര ബോധമില്ലാതെ മിനിറ്റുകളോളം ആലിംഗനബദ്ധരായി നിന്നത്രേ. ഇതു കണ്ടു നിന്നവരെല്ലാം എന്തിന് ഫോട്ടോഗ്രാഫര്‍മാരടക്കം രണ്ടു മിനിറ്റ് സ്തംഭിച്ചു നിന്നു പോയി. എന്നാല്‍ പരിസര ബോധം വന്ന ഫോട്ടോഗ്രാഫര്‍മാര്‍ ചിത്രങ്ങളെടുക്കാന്‍ തുനിഞ്ഞതും ഫറാ ഖാന്‍ ഇടങ്കോലിട്ടു. ആരെങ്കിലും ചിത്രമെടുക്കാന്‍ തുനിഞ്ഞാല്‍ താന്‍ പരിപാടിയില്‍ നിന്നിറങ്ങി പോകുമെന്നായിരുന്നു ഫറാ ഖാന്റെ ഭീഷണി.

  ഹോട്ട് പിക്ചര്‍ എന്ന ഫോട്ടോഗ്രാഫര്‍മാരുടെ സ്വപ്‌നം ഫറാ ഖാന്‍ തല്ലിക്കെടുത്തിയെങ്കിലും ഗോസിപ്പുകാരുടെ വായടപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. സല്ലുവും കത്രീനയും വീണ്ടുമൊരു പ്രണയ കാവ്യം രചിയ്ക്കാനുള്ള ഒരുക്കത്തിലാണോ എന്നതാണ് അവര്‍ക്കറിയേണ്ടത്. ചുംബന രംഗങ്ങളിലഭിനയിക്കില്ല എന്ന തീരുമാനം എടുത്ത രണ്ടു പേരും സ്‌ക്രീനിനു പുറത്ത് എന്തുമാകാമെന്നുള്ള നിലപാടിലാണോ എന്നും ചില ദോഷൈകദൃക്കുകള്‍ ചോദിക്കുന്നു.

  English summary
  Hear this one. Salman and Katrina visited Farah on the sets of her reality show, and the events that followed left everyone pleasantly surprised. Close sources revealed that when Sallu and Kat came face-to-face, they hugged each other for a good two minutes.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X