»   » അമീര്‍ ഖാന്‍ കുളിമടിയനാണെന്നു ഭാര്യ !!

അമീര്‍ ഖാന്‍ കുളിമടിയനാണെന്നു ഭാര്യ !!

Posted By:
Subscribe to Filmibeat Malayalam
Aamir and Kiran
എത്ര നല്ലവരായാലും എല്ലാ വ്യക്തികള്‍ക്കുമുണ്ടാകും ചില ദുശ്ശീലങ്ങള്‍, ഇതില്‍ നിന്നും മാറണമെന്ന് എത്ര വിചാരിച്ചാലും ഇവരില്‍ പലര്‍ക്കും കഴിയാറുമില്ല. ഇതുപോലെയാണ് ബോളിവുഡിന്റെ പെര്‍ഫക്ഷനിസ്റ്റ് അമീര്‍ ഖാന്റെ കാര്യം.

സിനിമ സംവിധാനം ചെയ്ത് വിജയിപ്പിക്കാനും, അഭിനയത്തില്‍ മറ്റുള്ളവരെ വെല്ലാനുമെല്ലാം കഴിയുന്ന അമീറിന് കുളിയ്ക്കുകയെന്നുവച്ചാല്‍ അലര്‍ജിയാണത്രേ.

ആരെങ്കിലും എന്തെങ്കിലും പറയുകയാണെന്ന് കരുതേണ്ട. ഭാര്യ കിരണ്‍ റാവുതന്നെയാണ് അമീറിന്റെ ഈ ദുശ്ശീലത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുന്നത്. അടുത്തിടെ ലൈഫ് ഇന്ത്യയ്ക്കു നല്‍കിയ അഭിമുഖത്തിലാണ് ഭര്‍ത്താവിന്റെ ഈ ദുശ്ശീലത്തെക്കുറിച്ച് കിരണ്‍ വെളിപ്പെടുത്തിയത്.

അതേസമയം ഷൂട്ടിംഗിന് പോകുമ്പോഴെല്ലാം കുളിച്ചിട്ടേ പുറത്തു പോകാറുള്ളുവെന്ന് അമീര്‍ ഖാന്‍ പറഞ്ഞു. ഇനി അവധി ദിവസമോ മറ്റോ ആണെങ്കില്‍ കുളി ഉണ്ടാവാറില്ലെന്നത് സത്യമാണെന്നും അദ്ദേഹം പറഞ്ഞു.

കാര്യം ഇങ്ങനെയൊക്കെ ആണെങ്കിലും അമീറും കിരണും തമ്മില്‍ ഈഗോ പ്രശ്‌നങ്ങളൊന്നുമില്ല. ജീവിതം തങ്ങള്‍ ആസ്വദിക്കുകയാണെന്നും കിരണ്‍ പറയുന്നു. നല്ല സുഹൃത്തുക്കളാണ് ഇരുവരുമെന്നും കിരണ്‍ പറഞ്ഞു. കിരണ്‍ റാവു സംവിധാനം ചെയ്ത ധോബിഘട്ട് ആണ് അമീറിന്റെ ഏറ്റവും പുതിയ ചിത്രം.

English summary
Kiran recently revealed Hubby Aamir Khan's dirty ways. She said that she dislikes her hubby’s bathing habit,

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam