»   » താനൊരു പെണ്ണുപിടിയനാണെന്ന് രണ്‍ബീര്‍

താനൊരു പെണ്ണുപിടിയനാണെന്ന് രണ്‍ബീര്‍

Posted By:
Subscribe to Filmibeat Malayalam
Ranbir
രണ്‍ബീര്‍ കപൂര്‍ ആളെങ്ങനെയാണ് സുമുഖന്‍, സൗമ്യന്‍, സല്‍സ്വഭാവി എന്നൊക്കെയല്ലേ ചിന്തിക്കുന്നത്. സുമുഖനും സൗമ്യനുമാണെന്നകാര്യം സമ്മതിക്കാം പക്ഷേ സല്‍സ്വഭാവിയാണെന്ന് പറയാന്‍ കഴിയില്ല.

രണ്‍ബീര്‍ തന്നെയാണ് തന്റെ സ്വഭാവം അത്ര നല്ലതല്ലെന്ന് വെളിപ്പെടുത്തിയിരിക്കുന്നത്. താനൊരു പെണ്ണുപിടിയനാണെന്നാണ് രണ്‍ബീര്‍ പറയുന്നത്. തനിക്ക് ഒട്ടേറെ കാമുകിമാരുണ്ടെന്നും ഒരേ സമയം താന്‍ പലരെയും പ്രണയിക്കുകയാണെന്നുമെല്ലാം രണ്‍ബീര്‍ പറയുന്നത് കേട്ട് ബോളിവുഡ് ആകെ ഞെട്ടിയ മട്ടാണ്.

പ്രശസ്ത സംവിധായകന്‍ കരണ്‍ ജോഹര്‍ അവതരിപ്പിക്കുന്ന കോഫീ വിത് കരണ്‍ എന്ന ചാനല്‍ പരിപാടിയിലാണ് രണ്‍ബീര്‍ തന്റെ സ്വഭാവദൂഷ്യങ്ങളെല്ലാം പുറത്തുപറഞ്ഞത്.

പല പെണ്‍കുട്ടികളുടെയും മൊബൈല്‍ നമ്പര്‍ ആണ്‍കുട്ടുകളുടെ പേരായാണത്രേ രണ്‍ബീര്‍ സേവ് ചെയ്തിരിക്കുന്നത്. പിടിക്കപ്പെടാതിരിക്കാന്‍ വേണ്ടിയാണ് താനീ സൂത്രപ്പണി ചെയ്യുന്നതെന്നാണ് താരം പറയുന്നത്.

ചില പെണ്‍കുട്ടികളുടെയെല്ലാം നമ്പറുകള്‍ ബാറ്ററി ലോ എന്നാണത്രേ രണ്‍ബീര്‍ സേവ് ചെയ്തിരിക്കുന്നത്. എന്തായാലും രണ്‍ബീറിന്റെ പേരിനൊപ്പം സോനം കപൂറിന്റെയും കത്രീന കെയ്ഫിന്റെയുമെല്ലാം പേരുകള്‍ ഗോസിപ്പ് കോളങ്ങളില്‍ ഇടം പിടിച്ചിരുന്നു.

ഇതൊന്നും വെറും ഗോസിപ്പുകള്‍ മാത്രമായിരുന്നില്ലെന്നാണ് രണ്‍ബീറിന്റെ വാക്കുകളില്‍ നിന്നും മനസ്സിലാക്കേണ്ടത്. മാത്രമല്ല പഴയ കാമുകി ദീപിക ദിവസത്തില്‍ ഒരു തവണയെങ്കിലും രണ്‍ഭീറിനെ കുറ്റപ്പെടുത്തുന്നുണ്ട്.

തന്നെ ഉപേക്ഷിച്ച് രണ്‍ബീര്‍ മറ്റുപെണ്ണുങ്ങളെ തേടിപോയെന്നാണ് ദീപികയുടെ പ്രധാന ആരോപണം, കഴിഞ്ഞ ദിവസം രണ്‍ബീറിനെ ചതിയനെന്നും ദീപിക വിശേഷിപ്പിച്ചിരുന്നു.

ഇതേ ഷോയില്‍ ദീപിക അതിഥിയായി എത്തിയപ്പോള്‍ രണ്‍ഭീറിന് എന്താണ് സമ്മാനം നല്‍കാനാഗ്രഹിക്കുന്നത് എന്ന ചോദ്യത്തിന് ഒരു പാക്കറ്റ് കോണ്ടം എന്ന് ദീപിക പറഞ്ഞതിന്റെ ഗുട്ടന്‍സും ഇപ്പോഴാണ് രണ്‍ബീറിന്റെ ആരാധകര്‍ക്ക് പിടികിട്ടിയത്.

English summary
Ranbir Kapoor, the sexiest man in Bollywood admits the fact that he has many girlfriends and that he is quite a smarty when it comes to managing all his affairs simultaneously. The Kapoor kid was very much candid on filmmaker Karan Johar’s celeb talk show ‘Koffee with Karan’ and confessed that he saves the numbers of all his girlfriends as ‘Battery Low’.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam