»   » റോസയ്‌ക്ക്‌‌ ഇപ്പോഴും സെയ്‌ഫിനോട്‌ പ്രണയം

റോസയ്‌ക്ക്‌‌ ഇപ്പോഴും സെയ്‌ഫിനോട്‌ പ്രണയം

Subscribe to Filmibeat Malayalam
Saif and Rosa
ഏറെക്കാലം ഒരാളെ പ്രണയിക്കുക, പിന്നെ ബൈ ബൈ പറഞ്ഞ്‌ മറ്റൊരാള്‍ക്കൊപ്പം പോവുക ചലച്ചിത്രലോകത്തെ പ്രത്യേകിച്ചും ബോളിവുഡിലെ
ഒരു പതിവാണ്‌.

ബോളിവുഡില്‍ ഈ രീതി സ്വീകരിച്ചവരില്‍ അടുത്തിടെ ഏറ്റവും ശ്രദ്ധനേടിയവരാണ്‌ സെയ്‌ഫ്‌ അലി ഖാനും കരീന കപൂറും. രണ്ടുപേരും ഏറെ നാളുകളായി സൂക്ഷിച്ച പൂര്‍വ്വ ബന്ധങ്ങള്‍ ഉപേക്ഷിച്ചാണ്‌ ഒന്നിച്ചത്‌, ഇപ്പോള്‍ ഒന്നിച്ച്‌ ജീവിക്കാനും തീരുമാനിച്ചുകഴിഞ്ഞു.

അപ്പോഴിതാ സെയ്‌ഫിന്റെ പൂര്‍വ്വ കാമുകി ഇരുവര്‍ക്കുമിടയില്‍ അസ്വസ്ഥതയുണ്ടാക്കുന്ന ഒരു വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നു. ഇതോടെ സെയ്‌ഫും പുതിയ കാമുകി കരീനയും ബോളിവുഡില്‍ വീണ്ടും ശ്രദ്ധാ കേന്ദ്രമായിക്കഴിഞ്ഞു.

സെയ്‌ഫിന്റെ മുന്‍ കാമുകി റോസ കാറ്റലാനോയാണ്‌ ഈ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്‌. റോസ പറഞ്ഞത്‌ എന്താണെന്നല്ലേ? ഇപ്പോഴും സെയ്‌ഫിനെ പ്രണയിക്കുന്നുണ്ടെന്ന്‌.

ബോളിവുഡില്‍ ഏറെ സംസാരവിഷയമായ പ്രണയമായിരുന്നു റോസ-സെയ്‌ഫ്‌ ജോഡികളുടേത്‌, അതുകൊണ്ടുതന്നെ ഇവരെക്കുറിച്ച്‌  ഇടതടവില്ലാതെ ഗോസിപ്പുകളും വന്നിരുന്നു. ഈ ഗോസിപ്പുകള്‍ തന്നെയാണ്‌ ഏറെക്കാലം നീണ്ട ഈ ബന്ധത്തിന്‌ തിരശീല വീഴാന്‍ കാരണമായതും.

സെയ്‌ഫിന്റെയും തന്റെയും ബന്ധം വളരെ ശക്തമായിരുന്നുവെന്നും തനിക്കിപ്പോഴും സെയ്‌ഫിനെ ഇഷ്ടമാണെന്നുമാണ്‌ ഇറ്റലിക്കാരിയായ റോസ പറയുന്നത്‌.

വേര്‍പിരിഞ്ഞത്‌ തികച്ചും വ്യക്തിപരമായ കാരണം കൊണ്ടാണ്‌. അത്‌ പരസ്യമാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. പ്രണയം വളരെ നല്ല ഒരു അനുഭവമാണ്‌ സെയ്‌ഫ്‌ കരീനയ്‌ക്കൊപ്പം സുഖമായി ജീവിക്കുന്നതില്‍ എനിക്ക്‌ സന്തോഷമേയുള്ളു- റോസ പറഞ്ഞു.

എന്തായാലും റോസ കാര്യം തുറന്നുപറഞ്ഞത്‌ കേട്ട്‌ സെയ്‌ഫിന്‌ ഒരു പക്ഷേ സന്തോഷം തോന്നിയേക്കാം എന്നാല്‍ കാമുകി കരീന ഇക്കാര്യത്തെ എങ്ങനെകാണുമെന്ന്‌ കണ്ടുതന്നെ അറിയണം.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam