പ്രണയദിനത്തില് ബോളിവുഡ് പ്രണയികള് ഗോവയില്
പ്രണയദിനം ആഘോഷിക്കേണ്ടതുതന്നെയാണെന്നാണ് ബോളിവുഡിലെ ഹോട്ടസ്റ്റ് പ്രണയികളായ സെയ്ഫ് അലി ഖാന്റെയും കരീന കപൂറിന്റെയും അഭിപ്രായം.
പ്രണയത്തേക്കാള് മുന്നില് മറ്റൊരു കാര്യവും വരരുതെന്നും വിട്ടുവീഴ്ചകളൊന്നും പാടില്ലെന്നും ഇരുവ്ക്കും നിര്ബ്ബന്ധവുമുണ്ട്. അതുകൊണ്ടുതന്നെയാണ് പ്രണയദിനം ആഘോഷിക്കാനായി ഇരുവരും ചേര്ന്ന് എല്ലാ തിരക്കുകളും മാറ്റിവച്ച് ഗോവയ്ക്ക് പറന്നത്.
വെള്ളിയാഴ്ച രാവിലെയാണത്രേ മുംബൈയില് നിന്നുള്ള വിമാനത്തില് ഗോവയില് എത്തിയത്. അവിടെ തങ്ങളുടെ വാഹനം കിട്ടിയശേഷം ഇരുവരും ചേര്ന്ന് ഡ്രൈവ് ചെയ്ത് ഗോവയുടെ മനോഹര തീരങ്ങലില് പ്രണയദിനം ആഘോഷിച്ചു.
ബോളിവുഡ് താരം യും കാമുകന് രാജ് കുന്ദേരയും പ്രണയദിനമാഘോഷിക്കാനായി സെയ്ഫും കരീനയും വന്ന അതേ വിമാനത്തിലാണ് ഗോവയിലെത്തിയത്.
പ്രണയികള് നാലുപേരും ഒരേ വിമാനത്തില് വന്നിറങ്ങിയത് എല്ലാവരിലും അന്പരപ്പുളവാക്കിയെന്നാണ് ദൃക് സാക്ഷികള് പറയുന്നത്.
പുതിയ ചിത്രാമായ ഗോല് മാല് റിട്ടേണ്സിന്റെ സെറ്റില് നിന്നാണ് കരീന പ്രണയദിനാഘോഷത്തിനെത്തിത്. സെയ്ഫും പുതിയ ചിത്രത്തിന്റെ സെറ്റിലായിരുന്നു.


Click it and Unblock the Notifications