»   » നായികയായി കങ്കണമതിയെന്ന് സല്‍മാന്‍

നായികയായി കങ്കണമതിയെന്ന് സല്‍മാന്‍

Posted By: Super
Subscribe to Filmibeat Malayalam
Kankana
നടന്‍ സല്‍മാന്‍ ഖാന്റെ നിര്‍മ്മാണക്കമ്പിയുടെ ആദ്യ ചിത്രത്തില്‍ കങ്കണ റാവത്ത് നായികയാവുന്നു. സ്വന്തം കാമുകി കത്രീന കെയ്ഫിനുനേരെ കണ്ണടച്ചുകൊണ്ടാണ് സല്‍മാന്‍ കങ്കണയെ നായികയാക്കാന്‍ തീരുമാനിച്ചത്. ചിത്രത്തില്‍ നായകന്‍ സല്‍മാന്‍ തന്നെയാണ്

വൈകാരിക ഭാവങ്ങള്‍ ശക്തമായി പ്രതിഫലിപ്പിക്കാന്‍ കഴിയുന്ന ഒരു നടിയ്ക്കുവേണ്ടിയുള്ള സംവിധായകന്‍ മഹേഷ് മഞ്ജരേക്കറിന്റെയും സല്‍മാന്റെ അന്വേഷണം ചെന്നെത്തിയത് കങ്കണയിലാണ്, കഥാപാത്രത്തിന് അത്യാവശ്യം ഗ്ലാമര്‍ വേണമെന്നും രണ്ടുപേര്‍ക്കും ഉദ്ദേശമുണ്ടായിരുന്നു.

കങ്കണയ്ക്കിപ്പോള്‍ ബോളിവുഡില്‍ നല്ലകാലമാണ്. ഒട്ടേറെ നല്ല ചിത്രങ്ങള്‍ കയ്യിലുണ്ട്. എന്തായാലും കത്രീന കൈഫിനെയും ഗോസിപ്പിലെ കാമുകി സെറീന്‍ ഖാനെയുമൊക്കെ തഴഞ്ഞ് സല്‍മാന്‍ കങ്കണയെത്തേടിയെത്തിയത് എന്തുകൊണ്ടാണെന്നാണ് ബോളിവുഡില്‍ ഇപ്പേള്‍ ഉയരുന്ന ചോദ്യം.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam