»   » ഷാരൂഖ് ഖാന്‍ ഒരു ആഭാസന്‍?

ഷാരൂഖ് ഖാന്‍ ഒരു ആഭാസന്‍?

Posted By:
Subscribe to Filmibeat Malayalam
Sharukh Khan
ബോളിവുഡിന്റെ കിങ് ഖാന്‍ ഷാരൂഖ് ഖാന്‍ ഒരു നല്ലമനുഷ്യനല്ലേ. ആണെന്നുമാത്രമേ നമ്മല്‍ ഇന്ത്യക്കാര്‍ പറയാറുള്ളു. എന്നാല്‍ ബംഗ്ലാദേശിന്റെ അഭിപ്രായം ഇതല്ല.

ഷാരൂഖ് ഖാന്‍ ഒട്ടും നല്ലയാളല്ലെന്നാണ് ബംഗ്ലാദേശിലെ ഒരു പത്രം പറഞ്ഞിരിക്കുന്നത്. ഒട്ടും നല്ലതല്ലയെന്നുവച്ചാല്‍ തനി ആഭാസന്‍ എന്നാണ് പത്രം കിങ് ഖാന് നല്‍കിയിരിക്കുന്ന വിശേഷണം.

ഡിസംബര്‍ 10ന് ധാക്കയിലെ ആര്‍മി സ്‌റ്റേഡിയത്തില്‍ നടന്ന ഷാരൂഖിന്റെ നേതൃത്വത്തിലുള്ള ഒരു ഷോയെ മുന്‍നിര്‍ത്തിയാണ് പത്രം ഇങ്ങനെ പറഞ്ഞിരിക്കുന്നത്.

ഷാരൂഖിനൊപ്പം വേദിയില്‍ ആടിപ്പാടാനും തകര്‍ക്കാനും ബോളിവുഡില്‍നിന്നുള്ള ചൂട് കൂടിയതാരങ്ങളായ റാണി മുഖര്‍ജി, ഇഷാഗോപികര്‍, ദിയാ മിര്‍സ, അര്‍ജുന്‍ രാംപാല്‍ എന്നിവരെല്ലാം ഉണ്ടായിരുന്നു. െ

കൂടാതെ റഷ്യയില്‍നിന്നുള്ളവരുള്‍പ്പെടെ നിരവധി നര്‍ത്തകിമാരും പരിപാടിയ്‌ക്കെത്തിയിരുന്നു.
ഷോയിലും ഷോയുടെ ഭാഗമായും നടന്ന നിരവധി ആഭാസത്തരങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊണ്ടാണ് പത്രത്തില്‍ വാര്‍ത്ത വന്നിരിക്കുന്നത്.

ഷാരൂഖിന്റെ ഷോയുടെഭാഗമായി നിരവധി നിയമങ്ങള്‍ തെറ്റിച്ചുവെന്നും പത്രം പറയുന്നു. പൊതുജനമധ്യത്തില്‍നിന്ന് പുകവലിക്കുന്നതും അത് ടി.വിയിലൂടെ കാണുന്നതും ബംഗ്ലാദേശില്‍ വലിയ കുറ്റമായി കണക്കാക്കുമ്പോള്‍ ഷാരൂഖ് ഖാന്‍ ബംഗ്ലാദേശിന്റെ നിയമംതെറ്റിച്ചുവെന്ന് പത്രം ആരോപിക്കുന്നു.

അതുപോലെ ഷാരൂഖ് ഖാന്‍ വിവിഐപിയാണോ എന്നും പത്രം ചോദിക്കുന്നു. ധാക്കയിലെ ഹസ്‌രത്ഷാ ജലാല്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ ഷാരൂഖിന് വി.വി.ഐ.പി പരിഗണനനല്‍കിയത് പത്രക്കാര്‍ക്ക് ഇഷ്ടമായിട്ടില്ല.

സ്വന്തം രാജ്യമായ ഇന്ത്യയുള്‍പ്പെടെ മറ്റൊരുരാജ്യത്തും ലഭിക്കാത്ത പരിഗണന എന്തിനാണ് ബംഗ്ലാദേശി ഗവണ്‍മെന്റ് ഷാരൂഖിന് കൊടുത്തതെന്ന് പത്രം ചോദിക്കുന്നു. ഇതിനുപുറമെ സദസിനെ കൈയിലെടുക്കാന്‍ ഷാരൂഖ് യാതൊരുവിധ ബഹുമാനവും കൂടാതെ പ്രയോഗിച്ച ബംഗ്ലാദേശി ചൊവയുള്ള ചില പദപ്രയോഗങ്ങള്‍ ബംഗ്ലാദേശിനെ കളിയാക്കുകയാണ് ചെയ്തതെന്നും പത്രം പറയുന്നു.

ഇതിനുപുറമെ ഷോയുടെ ഭാഗമായി ആകെ ആഭാസത്തരമാണ് നടന്നതെന്നും പത്രംകുറ്റപ്പെടുത്തുന്നു. അപ്പോള്‍ അതിന്റെ തലപ്പത്തുള്ള ഷാരൂഖ് ആഭാസന്മാരുടെ നേതാവാണ് എന്നാണ് പത്രം പറയുന്നത്.

മുപ്പതിനായിരത്തോളം കാണികള്‍ തിങ്ങിനിറഞ്ഞ സ്‌റ്റേഡിയത്തില്‍ അരങ്ങേറിയ ഷോയ്ക്കായുള്ള ടിക്കറ്റ് നിമിഷങ്ങള്‍ക്കുള്ളിലാണ് വിറ്റുതീര്‍ന്നത്. പക്ഷേ കാര്യം കഴിഞ്ഞപ്പോള്‍ ഷാരൂഖിന് ചീത്തപ്പേര്എന്നല്ലാതെ എന്തുപറയാന്‍.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam