100 കോടി മുടക്കി ഷാറൂഖിന്റെ സിനിമ
താരേ സമീന്‍ പര്‍ എന്ന കുട്ടികളുടെ ചിത്രത്തിലൂടെ അമീര്‍ ഖാന് ബോളിവുഡില്‍ ഒരു സംഭവമാണ് സൃഷ്ടിച്ചത്. അമീര്‍ഖാന്‍ കുട്ടികള്‍ക്കായി ചിത്രമൊരുക്കിയാല്‍ ഷാറൂഖ് ഖാനും മോശമാവരുതല്ലോ. ഷാരൂഖും കുട്ടികള്‍ക്കായ പടം പിടിക്കുന്നു. അമീര്‍ഖാന്റേത് ഒരു ലോ ബജറ്റ് ചിത്രമായിരുന്നുവെങ്കില്‍ ബോളിവുഡിലെ ഏറ്റവും ചെലവേറിയ ചിത്രമെന്ന വിശേഷണം സ്വന്തമാക്കാനായാണ് ഷാറൂഖ് കുട്ടികള്‍ക്കായി ചിത്രമൊരുക്കുന്നത്.
ബോളിവുഡിലെ ഏറ്റവും ചെലവേറിയ ചിത്രം നിര്‍മിക്കാന്‍ ഷാറൂഖ് ഖാന്‍ ഒരുങ്ങുന്നു. ഹോളിവുഡ് സിനിമയെ വെല്ലുന്ന സ്പെഷ്യല്‍ ഇഫക്ടുകളുമായി കുട്ടികള്‍ക്കായി ഒരുക്കുന്ന ചിത്രത്തിനു വേണ്ടിയാണ് നൂറ് കോടി ഷാറൂഖ് മുടക്കുന്നത്.
സ്പെഷ്യല്‍ ഇഫക്ടുകള്‍ക്കായി വിഎഫ്എക്സ് മീഡിയത്തിലായിരിക്കും ഈ ചിത്രം ചെയ്യുന്നത്. സ്റ്റീഫന്‍ സ്പില്‍ബെര്‍ഗിന്റെ ജുറാസിക് പാര്‍ക്ക് വിഎഫ്എക്സ് മീഡിയത്തില്‍ ചെയ്ത ചിത്രമാണ്.
ഷാറൂഖിന്റെ റെഡ് ചില്ലി പ്രൊഡക്ഷന്‍സായിരിക്കും ചിത്രം നിര്‍മിക്കുന്നത്. അനുഭവ് സിഹ്നയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ലോകത്തെ ഏറ്റവും മികച്ച സാങ്കേതികപ്രവര്‍ത്തകരാകും ഈ ചിത്രത്തിനു വേണ്ടി അണിനിരക്കുകയെന്ന് ഷാറൂഖ് പറഞ്ഞു. സ്പൈഡര്‍മാന്‍ പോലെ സ്പെഷ്യല്‍ ഇഫക്ട് കൊണ്ട് അതിശയിപ്പിക്കുന്ന ചിത്രമാണ് താന്‍ മനസില്‍ കാണുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.


Click it and Unblock the Notifications











