»   » ബലാത്സംഗം: ഷൈനി അഹൂജ അറസ്‌റ്റില്‍

ബലാത്സംഗം: ഷൈനി അഹൂജ അറസ്‌റ്റില്‍

Posted By:
Subscribe to Filmibeat Malayalam
Shiney Ahuja
ബോളിവുഡ്‌ താരം ഷൈനി അഹൂജ (36) ബലാത്സംഗക്കേസില്‍ അറസ്‌റ്റില്‍. വീട്ടു ജോലിക്കാരിയായ കൗമാരക്കാരിയെ ലൈംഗികമായി പീഡിപ്പെച്ചെന്ന പരാതിയുടെ അടിസ്‌ഥാനത്തിലാണ്‌ അറസ്‌റ്റ്‌.

യുവതി തന്നെ നേരിട്ട്‌ ഓഷിവാര പൊലീസ്‌ സ്‌റ്റേഷനില്‍ എത്തിയാണ്‌ പരാതി നല്‍കിയത്‌. ഇവര്‍ക്ക്‌ 18 നും 20 നും ഇടയില്‍ പ്രായമുണ്ടെന്ന്‌ പൊലീസ്‌ വെളിപ്പെടുത്തി. ചോദ്യം ചെയ്യലിനു ശേഷം തിങ്കളാഴ്‌ച രാവിലെയാണ്‌ അഹൂജയെ ഓഷിവാര പോലീസ്‌ അറസ്‌റ്റു ചെയ്‌തത്‌.

ഞായറാഴ്‌ച ഉച്ചയ്‌ക്കു ശേഷം അന്ധേരിയിലെ താരാപൂര്‍ ഗാര്‍ഡനിലുള്ള അഹൂജയുടെ വസതിയില്‍ വച്ചാണ്‌ ബലാത്സംഗം ചെയ്യപ്പെട്ടതെന്ന്‌ പരാതിയിലുണ്ട്‌. അഹൂജയുടെ ഭാര്യ ഫ്‌ളാറ്റില്‍ ഇല്ലാതിരുന്ന സമയത്താണ്‌ പീഡനം നടന്നതെന്നും യുവതി പറഞ്ഞു.

യുവതിയെ വൈദ്യ പരിശോധനയ്‌ക്ക്‌ വിധേയമാക്കിയ ശേഷം നടനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുമെന്ന്‌ ഡൈപ്യൂട്ടി കമ്മീഷണര്‍ നികിത്‌ കൗഷിക്‌ അറിയിച്ചു. ഇവരുടെ കൂടെ കഴിഞ്ഞ ഒന്നര വര്‍ഷമായി ജോലിചെയ്യുന്നയാളാണ്‌ പരാതിക്കാരി.

വീഡിയോ ആല്‍ബങ്ങളിലൂടെയും മോഡലിങിലൂടെയും കരിയര്‍ ആരംഭിച്ച അഹൂജയുടെ ഗ്യാങ്‌സ്‌റ്റര്‍, ഭൂല്‍ ഭുലയ്യ, ഹൈജാക്ക്, വോ ലംഹെ, ലൈഫ്‌ ഇന്‍ എ മെട്രൊ തുടങ്ങിയ ചിത്രങ്ങള്‍ ഏറെ ശ്രദ്ധിയക്കപ്പെട്ടിരുന്നു.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam