»   » സുനിതി ചൗഹാന്‍ ഏപ്രിലില്‍ വിവാഹിതയാകും

സുനിതി ചൗഹാന്‍ ഏപ്രിലില്‍ വിവാഹിതയാകും

Posted By:
Subscribe to Filmibeat Malayalam
Sunidhi Chauhan
മുംബൈ: മേരി ആവാസ് സുനോ എന്ന റിയാലിറ്റി ഷോയിലൂടെ ഹിന്ദി പിന്നണി ഗാനരംഗത്തെ അദ്ഭുത താരമായി മാറിയ സുനിതി ചൗഹാന്‍ വിവാഹിതയാകുന്നു. സംഗീത സംവിധായകനായ ഹിതേഷ് സോണിക്കാണ് വരന്‍.

നേരത്തെ സുനിതിയുടെ ആരാധകനായിരുന്നു. ഇനി ഭര്‍ത്താവും-വിവാഹ വാര്‍ത്ത പ്രഖ്യാപിച്ച ഹിതേഷിന്റെ വാക്കുകളാണിത്. കഴിഞ്ഞ 15 വര്‍ഷമായി സുനിതിയും ഞാനും സുഹൃത്തുക്കളാണ്.
വിശാല്‍ ഭരദ്വാജിന്റെ സഹായിയായി ഹിതേഷ് 11 ഓളം സിനിമകളുമായി സഹകരിച്ചു പ്രവര്‍ത്തിച്ചിട്ടുണ്ട്. ലവ് രഞ്ജന്‍, പ്യാര്‍ കാ പഞ്ചനാമ, മൈ ഫ്രണ്ട് പിന്റോ എന്നീ സിനിമകളില്‍ സ്വതന്ത്രസംവിധായകനായിരുന്നു.

പ്രശസ്ത ബോളിവുഡ് സംഗീത സംവിധായകനായ സോണിക്കിന്റെ മരുമകനാണ് ഹിതേഷ്. സോണിക്-ഓമി സഖ്യത്തില്‍ പിറന്നതാണ് കനാ രെ കനാ, കാന്‍ മേ ജുംക ചാല്‍ മേം തുംക, റാസ് കി ബാത് ഹേ ഡൂണ്‍ടോ തുടങ്ങിയ നിത്യഹരിത ഗാനങ്ങള്‍.

English summary
Musician Hitesh Sonik has revealed that he will be marrying singer Sunidhi Chauhan next month

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X