»   » 1കോടി വാഗ്ദാനം ലഭിച്ചിട്ടില്ല: യാന ഗുപ്ത

1കോടി വാഗ്ദാനം ലഭിച്ചിട്ടില്ല: യാന ഗുപ്ത

Posted By:
Subscribe to Filmibeat Malayalam
Yana Gupta
തന്റെ നഗ്നതയ്ക്ക് ആരും വിലയിട്ടിട്ടില്ലെന്ന് നോ പാന്റി ഗേള്‍ യാന ഗുപ്ത. അടിവസ്ത്രമിടാതെ പൊതുചടങ്ങിനെത്തി വാര്‍ത്ത സൃഷ്ടിച്ച യാനയെത്തേടി ഒരുകോടി ഓഫര്‍ വന്നുവെന്നായിരുന്നു വാര്‍ത്ത. യാനയുടെ നഗ്നത പകര്‍ത്താനായിരുന്നു ഈ ഓഫര്‍.

എന്നാല്‍ ഇത്തരത്തിലൊരു സംഭവം ഉണ്ടായിട്ടേയില്ലെന്നാണ് യാന പറയുന്നത്. അത്തരം ഒരു ഓഫര്‍ വന്നാല്‍ ആരെങ്കിലും വേണ്ടെന്നുവയ്ക്കുമോ. ആര്‍ക്കാണ് കോടികള്‍ നേടാന്‍ ആഗ്രഹമില്ലാത്തത് ട്വിറ്ററില്‍ ആരാധകരോട് സംവദിക്കുന്നതിനിടെ താരം ചോദിക്കുന്നു.

പൊതുസ്ഥലത്ത് അടിവസ്ത്രം ധരിക്കാതെയെത്തിയതിന്റെ പേരില്‍ തനിക്കെതിരെ ആരെങ്കിലും കേസ് രജിസ്റ്റര്‍ ചെയ്തതായി അറിയില്ലെന്നും യാന പറഞ്ഞു. മാത്രമല്ല അടിവസ്ത്രം താന്‍ മറന്നുപോയതല്ലെന്നും യാന ട്വീറ്റ് ചെയ്തിട്ടുണ്ട്.

എന്തായാലും അടിവസ്ത്രമില്ലാതെ പുറത്തിറങ്ങി പബ്ലിസിറ്റിയുണ്ടാക്കിയശേഷം യാന തന്റെ ട്വിറ്റര്‍സുഹൃത്തുക്കളുമായി വളരെ കുസൃതി നിറഞ്ഞ സംവാദങ്ങളാണ് ഈ വിഷയത്തില്‍ നടത്തുന്നത്. ഇതു കേള്‍ക്കുന്നവരെല്ലാം പറയുന്നത് യാനയുടെ തൊലിക്കട്ടി സമ്മതിക്കണമെന്നാണ്.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam