ഗജിനി ഓം ശാന്തി ഓമിനെ കടത്തിവെട്ടി
2007ല്‍ ഓം ശാന്തി ഓമിലൂടെ ഷാറൂഖ് ഖാന്‍ ചരിത്രം കുറിക്കുകയായിരുന്നു. പക്ഷേ ഏറ്റവും ഉയര്‍ന്ന തുകയ്ക്ക് വിറ്റുപോയ ബോളിവുഡ് ചിത്രമെന്ന റെക്കോഡ് ഓം ശാന്തി ഓമിന് നിലനിര്‍ത്താനായത് ഏതാനും മാസങ്ങള്‍ മാത്രം. ഓം ശാന്തി ഓമിനെയും ഷാറൂഖ് ഖാനെയും കടത്തി വെട്ടി ഗജിനിയും അമീര്‍ഖാനും പുതിയ ചരിത്രമെഴുതുകയാണ്.
ഓം ശാന്തി ഓം വിതരണാവകാശവും മറ്റും ഉള്‍പ്പെടെ കൊയ്തത് 73 കോടി രൂപയായിരുന്നു. ഒരു ബോളിവുഡ് ചിത്രത്തിന്റെ വിതരണാവകാശത്തിനും മറ്റുമായി കിട്ടുന്ന ഏറ്റവും ഉയര്‍ന്ന തുക. എന്നാല്‍ അമീര്‍ഖാന്റെ പുതിയ ചിത്രമായ ഗജിനി വിറ്റിരിക്കുന്നത് അതിനേക്കാള്‍ ഉയര്‍ന്ന തുകയ്ക്കാണ്- 90 കോടി!
ഗജിനിയുടെ ഇന്ത്യയിലെ വിതരണാവകാശം ഇന്ത്യന്‍ ഫിലിം കമ്പനി ഏറ്റെടുത്തിരിക്കുന്നത് 50 കോടി രൂപയ്ക്കാണ്. ഇതിനു പുറമെവിദേശത്തെ വിതരണാവകാശത്തിനും സംഗീതം, സാറ്റലൈറ്റ്, ഹോം വീഡിയോ അവകാശങ്ങള്‍ക്കുമായി ലഭിച്ചിരിക്കുന്നത് 40 കോടി രൂപയാണ്.
സൂര്യ നായകനായ തമിഴ് ചിത്രം ഗജിനിയുടെ റീമേക്കാണ് ഇത്. തമിഴ് ഗജിനിയില്‍ നായികയായ അസിന്‍ തന്നെയാണ് ഈ ചിത്രത്തിലും നായിക. അസിന്റെ ആദ്യ ഹിന്ദി ചിത്രമാണിത്.
ഈ വര്‍ഷത്തെ ദീപാവലി ചിത്രമായാണ് ഗജിനി പുറത്തിറങ്ങുന്നത്. 2007 നവംബര്‍ ഒമ്പതിനാണ് ഓം ശാന്തി ഓം റിലീസ് ചെയ്തത്.


Click it and Unblock the Notifications











