അമീര്‍ തന്നെ നമ്പര്‍ 1: ഷാറൂഖ്
താനാണ് ബോളിവുഡിലെ നമ്പര്‍ 1 എന്നും ഷാറൂഖ് ഖാന്‍ നമ്പര്‍ 2 മാത്രമാണെന്നും അമീര്‍ഖാന്‍ പറഞ്ഞതിനോട് വിയോജിപ്പൊന്നുമില്ലെന്ന് ഷാറൂഖ് ഖാന്‍.
ഞാന്‍ നമ്പര്‍ 2 ആണെന്ന് അമീര്‍ഖാന്‍ പറഞ്ഞെങ്കില്‍ അതൊനിക്കൊരു പ്രശംസയാണ്. അമീര്‍ ഖാന്‍ തന്നെയാണ് 100 ശതമാനവും നമ്പര്‍ 1- ഷാറൂഖ് പറഞ്ഞു. ബുദ്ധിജീവിയും ബുദ്ധിമാനുമായ ആളാണ് അമീറെന്നാണ് ഷാറൂഖ് അമീറിനെ വിശേഷിപ്പിച്ചത്.
ഞങ്ങള്‍ തമ്മില്‍ പല അന്തരങ്ങളുണ്ട്. അമീറുമായി എന്തെങ്കിലും സാമ്യത തനിക്കുണ്ടെങ്കില്‍ അത് ഞങ്ങള്‍ രണ്ടു പേരും ഖാന്‍മാരാണ് എന്നതു മാത്രമാണ്. അമീര്‍ഖാന്‍ കൂടുതല്‍ പ്രചോദിതനായ നടനാണെന്നും ഷാറൂഖ് പറഞ്ഞു.
മാധ്യമപ്രവര്‍ത്തരരുടെ ചോദ്യങ്ങള്‍ക്കു മറുപടിയാണ് താനാണ് നമ്പര്‍ വണ്ണെന്ന് അമീര്‍ ഖാന്‍ പറഞ്ഞത്. ഷാറൂഖിനെ ഇന്റര്‍വ്യൂ ചെയ്യാന്‍ അവസരം ലഭിച്ചാല്‍ ആദ്യചോദ്യമെന്താവും എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അമീര്‍ഖാന്റെ ഉത്തര ഇതായിരുന്നു- എന്റെ ചോദ്യം ഇങ്ങനെയായിരിക്കും. അമീറിനു താഴെ നമ്പര്‍ 2 ആയിരിക്കുന്നതില്‍ എന്തു തോന്നുന്നു?


Click it and Unblock the Notifications