»   » സല്‍മാന്‍ വിവാഹം ചെയ്യണം: അമീര്‍

സല്‍മാന്‍ വിവാഹം ചെയ്യണം: അമീര്‍

Posted By:
Subscribe to Filmibeat Malayalam
Aamir and Salman
ബോളിവുഡിന്റെ മസില്‍മാന്‍ സല്‍മാന്‍ ഖാന്‍ വിവാഹം ചെയ്യുന്നതും കാത്തിരിക്കുകയാണ് മിസ്റ്റര്‍ പെര്‍ഫക്ഷനിസ്റ്റ് അമീര്‍ ഖാന്‍.

സല്‍മാന്റെ വിവാഹദിനമായിരിക്കും തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാന ദിവസങ്ങളിലൊന്നെന്നും താരം പറയുന്നു. തന്റെ നാല്‍പ്പത്തിയാറാം ജന്മദിനത്തിലാണ് അമീര്‍ സല്‍മാനോട് വേഗം കെട്ടി കുടുംബവുമായി ജീവിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

സല്‍മാന്റെ ജീവിതം പോകുന്ന പോക്കുകണ്ടാല്‍ അമീര്‍ ഇങ്ങനെ പറഞ്ഞുപോയില്ലെങ്കിലല്ലേ അതിശയിക്കാനുള്ളു.

പിറന്നാള്‍ ദിനം അമീര്‍ ആഘോഷിച്ചത് അമ്മയ്ക്കും കുടുബത്തിനുമൊപ്പമാണ്. ഇത്തവണത്തെ പിറന്നാള്‍ദിനം മുതല്‍ പാചകം പഠിക്കാനുള്ള ശ്രമം തുടങ്ങിയിരിക്കുകയാണ് അമീര്‍.

ഇതിനൊപ്പം തന്നെ നീന്തലും മറാത്തി ഭാഷയും പഠിക്കാന്‍ താരത്തിന് പദ്ധതിയുണ്ട്. ഇപ്പോള്‍ രീമ കഗ്ഡിയുടെ ചിത്രത്തിന്റെ ഷൂട്ടിങുമായി ബന്ധപ്പെട്ട തിരക്കുകളിലാണ് അദ്ദേഹം.

English summary
Aamir Khan, like everyone, is waiting eagerly for his friend Salman Khan to get married. "I am waiting for Salman's wedding. I believe everyone is desperately waiting for his wedding. Whenever I talk to Salman about wedding he just smiles," said Aamir at his Pali Hill residence, after cutting the birthday cake.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam