»   » ഐശ്വര്യയ്ക്കും അഭിഷേകിനും പെണ്‍കുഞ്ഞ്

ഐശ്വര്യയ്ക്കും അഭിഷേകിനും പെണ്‍കുഞ്ഞ്

Posted By:
Subscribe to Filmibeat Malayalam
Abhishek and Aishwarya
മുംബൈ: കാത്തിരിപ്പിനൊടുവില്‍ ഐശ്വര്യ റായ് പ്രസവിച്ചു, പെണ്‍കുഞ്ഞ്. പതിവുപോലെ അമിതാഭ് ബച്ചന്‍ ട്വിറ്ററിലൂടെയാണ് ലോകത്തെ ഈ സന്തോഷവാര്‍ത്ത അറിയിച്ചിരിക്കുന്നത്. ഐ ആം ദാദാ ടു ദി ക്യൂട്ടെസ്റ്റ് ബേബി ഗേള്‍ എന്നാണ് ബച്ചന്റെ ട്വീറ്റ്.

ചൊവ്വാഴ്ചയാണ് പ്രസവത്തിനായി ഐശ്വര്യയെ സെവന്‍ഹില്‍സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വന്‍ സുരക്ഷയാണ് ആശുപത്രിയില്‍ ഒരുക്കിയിരുന്നത്. ബച്ചന്‍കുടുംബത്തിലെ അംഗങ്ങളെല്ലാം ആശുപത്രിയിലുണ്ട്.

ഐശ്വര്യയ്ക്ക് ഇരട്ടക്കുട്ടികളാണെന്നും മറ്റും നേരത്തേ ഒട്ടേറെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. കുഞ്ഞ് ആണാകുമോ പെണ്ണാകുമോയെന്നകാര്യത്തില്‍ മുംബൈയില്‍ കോടിക്കണക്കിന് രൂപയുടെ വാതുവെപ്പ് നടക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

English summary
The moment has finally arrived! Bachchan bahu Aishwarya Rai has given birth to a baby girl at Seven Hills Hospital on November 16. The Bachchan clan was eagerly waiting for the new arrival. Grandfather Amitabh Bachchan tweeted: "I AM DADA to the cutest baby girl.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam